loader image
തൊഴിൽരഹിതരായ യുവാക്കൾക്ക് മാസം 1,500 രൂപ; പശ്ചിമ ബംഗാളിൽ വമ്പൻ പ്രഖ്യാപനവുമായി മമത ബാനർജി

തൊഴിൽരഹിതരായ യുവാക്കൾക്ക് മാസം 1,500 രൂപ; പശ്ചിമ ബംഗാളിൽ വമ്പൻ പ്രഖ്യാപനവുമായി മമത ബാനർജി

ശ്ചിമ ബംഗാളിലെ തൊഴിൽരഹിതരായ യുവതീയുവാക്കൾക്ക് പ്രതിമാസം 1,500 രൂപ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി മമത ബാനർജി പ്രഖ്യാപിച്ചു. പത്താം ക്ലാസ് പാസായ തൊഴിലന്വേഷകർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ നീക്കം ചെയ്യുന്നതിനെതിരെ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലാണ് മുഖ്യമന്ത്രി നിർണ്ണായകമായ ഈ പ്രഖ്യാപനം നടത്തിയത്.

പത്താം ക്ലാസ് പാസായ 21-നും 40-നും ഇടയിൽ പ്രായമുള്ള തൊഴിൽരഹിതർക്ക് തുക ലഭിക്കും. പദ്ധതി പ്രകാരമുള്ള തുക വിതരണം മാർച്ച് 7-ന് തന്നെ ആരംഭിച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ തൊഴിലില്ലായ്മ നിരക്കിൽ 40 ശതമാനം കുറവുണ്ടായതായി മമത അവകാശപ്പെട്ടു. 40 ലക്ഷത്തോളം പേർക്ക് നൈപുണ്യ വികസന പരിശീലനം നൽകിയെന്നും ഇതിൽ 10 ലക്ഷം പേർ ഇതിനകം ജോലിയിൽ പ്രവേശിച്ചെന്നും അറിയിച്ചു.

The post തൊഴിൽരഹിതരായ യുവാക്കൾക്ക് മാസം 1,500 രൂപ; പശ്ചിമ ബംഗാളിൽ വമ്പൻ പ്രഖ്യാപനവുമായി മമത ബാനർജി appeared first on Express Kerala.

Spread the love
See also  ജിമ്മിൽ മണിക്കൂറുകൾ ചിലവഴിക്കാൻ സമയമില്ലേ? വെറും 10 മിനിറ്റ് കൊണ്ട് ആരോഗ്യം സംരക്ഷിക്കാം!

New Report

Close