loader image
യുദ്ധം തുടരുന്നു! ഇറാന്റെ യുദ്ധവിമാനങ്ങൾ തകർത്ത് ഇസ്രയേൽ

യുദ്ധം തുടരുന്നു! ഇറാന്റെ യുദ്ധവിമാനങ്ങൾ തകർത്ത് ഇസ്രയേൽ

റാനിലെ ഇസ്ഫഹാൻ വിമാനത്താവളത്തിൽ ഇസ്രയേൽ പ്രതിരോധ സേന നടത്തിയ ആക്രമണത്തിൽ ഇറാന്റെ കരുത്തുറ്റ എഫ്-14 യുദ്ധവിമാനങ്ങൾ തകർത്തതായി റിപ്പോർട്ട്. 1979-ലെ വിപ്ലവത്തിന് മുമ്പ് അമേരിക്കയിൽ നിന്ന് ഇറാൻ വാങ്ങിയ വിമാനങ്ങളാണിത്. ഇതിനുപുറമെ, ഇറാനിലെ മെഹ്‌റാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഐആർജിസി ഉപയോഗിച്ചിരുന്ന 16 വിമാനങ്ങളും ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളും ഇസ്രയേൽ തകർത്തു.

അതേസമയം, അയൽരാജ്യങ്ങൾക്കെതിരെയുള്ള ആക്രമണങ്ങളുടെ പേരിൽ ഇറാൻ ഭരണകൂടത്തിനുള്ളിൽ കടുത്ത ഭിന്നത ഉടലെടുത്തിരിക്കുകയാണ്. അയൽരാജ്യങ്ങളോട് ക്ഷമാപണം നടത്തിയ പ്രസിഡന്റ് മസൂദ് പെസെഷ്കിയാന്റെ നിലപാടിനെതിരെ ഐആർജിസി മുൻ കമാൻഡർ ഉൾപ്പെടെയുള്ള തീവ്ര നിലപാടുകാർ രംഗത്തെത്തി. പ്രസിഡന്റിന്റെ പ്രസ്താവന തിരുത്തിക്കൊണ്ട് നിയമ മേധാവി മൊഹ്‌സനി ഇജേയി സംസാരിക്കുകയും ചെയ്തു.

Also Read: ഇറാൻ്റെ കണ്ണ് വെട്ടിക്കാൻ ‘ചൈനീസ് കപ്പലുകളായി’ വേഷപ്പകർച്ച; ഹോർമൂസ് കടലിടുക്കിൽ കപ്പലുകളുടെ തന്ത്രം

യുദ്ധം ഒരാഴ്ച പിന്നിടുമ്പോഴും പശ്ചിമേഷ്യയിൽ ആക്രമണങ്ങൾക്ക് അയവില്ലാതെ തുടരുകയാണ്. ഖമേനിയുടെ വധത്തിന് പ്രതികാരമായി ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ വ്യോമതാവളങ്ങളെ ലക്ഷ്യം വെച്ചും ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടിയും ഇറാൻ പ്രത്യാക്രമണം നടത്തുന്നുണ്ട്. വ്യോമാക്രമണങ്ങളും നയതന്ത്ര പ്രതിസന്ധികളും തുടരുന്ന സാഹചര്യത്തിൽ ആഗോള വിപണിയും അതീവ ജാഗ്രതയിലാണ്. ഇരുപക്ഷവും വിട്ടുവീഴ്ചയ്ക്ക് തയ്യാറാവാത്തത് മേഖലയിലെ സംഘർഷം കൂടുതൽ പ്രവചനാതീതമാക്കുന്നു.

See also  പശ്ചിമേഷ്യയിൽ നിന്ന് 52,000 ഇന്ത്യക്കാർ മടങ്ങിയെത്തി; സുരക്ഷ ഉറപ്പാക്കാൻ വിദേശകാര്യ മന്ത്രാലയം

The post യുദ്ധം തുടരുന്നു! ഇറാന്റെ യുദ്ധവിമാനങ്ങൾ തകർത്ത് ഇസ്രയേൽ appeared first on Express Kerala.

Spread the love

New Report

Close