
ലോകമെമ്പാടുമുള്ള സ്ത്രീകൾക്ക് അന്താരാഷ്ട്ര വനിതാ ദിനാശംസകൾ നേർന്ന മുഖ്യമന്ത്രി, തുല്യതയ്ക്കും അന്തസ്സിനും നീതിക്കും വേണ്ടിയുള്ള സ്ത്രീകളുടെ ചരിത്രപരമായ പോരാട്ടങ്ങളെ സ്മരിക്കണമെന്ന് ആഹ്വാനം ചെയ്തു. സ്ത്രീകളുടെ പുരോഗതിയാണ് സമൂഹത്തിന്റെ പുരോഗതിയെന്നും അത് നമ്മുടെ കൂട്ടായ മുന്നേറ്റത്തിന് വഴികാട്ടിയാകണമെന്നും അദ്ദേഹം തന്റെ എക്സ് പോസ്റ്റിലൂടെ ഓർമ്മിപ്പിച്ചു. സ്ത്രീകൾക്ക് ഭയമില്ലാതെ ജീവിക്കാനും ആത്മവിശ്വാസത്തോടെ സ്വപ്നങ്ങൾ പിന്തുടരാനും കഴിയുന്ന ഒരു സമൂഹം കെട്ടിപ്പടുക്കാൻ നമുക്ക് ഒരുമിച്ച് പ്രതിജ്ഞയെടുക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്ത്രീ ശാക്തീകരണത്തിനായി കേരള സർക്കാർ നടപ്പിലാക്കുന്ന വിപ്ലവകരമായ പദ്ധതികളെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. വനിതകൾക്കായി രാജ്യത്തെ ആദ്യത്തെ പ്രത്യേക വകുപ്പ് രൂപീകരിച്ചതും ജെൻഡർ ബജറ്റിംഗ് നടപ്പിലാക്കിയതും ഉൾപ്പെടെ, സാമൂഹിക നീതിക്ക് മുൻഗണന നൽകുന്ന ജനകീയ നയങ്ങളുമായി കേരളം മാതൃകാപരമായി മുന്നോട്ട് പോവുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. എല്ലാ മേഖലകളിലും സ്ത്രീകൾക്ക് പൂർണ്ണമായി ഇടപെടാൻ കഴിയുന്ന സാഹചര്യം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
The post വനിതാ ദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ appeared first on Express Kerala.




