loader image
രാഹുൽ ഗാന്ധിയുടെ വാഗ്ദാനങ്ങൾ വെറും സ്വപ്നം; യു.ഡി.എഫ് വിശ്വാസ്യതയില്ലാത്ത മുന്നണിയെന്ന് കെ എൻ ബാലഗോപാൽ

രാഹുൽ ഗാന്ധിയുടെ വാഗ്ദാനങ്ങൾ വെറും സ്വപ്നം; യു.ഡി.എഫ് വിശ്വാസ്യതയില്ലാത്ത മുന്നണിയെന്ന് കെ എൻ ബാലഗോപാൽ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രഖ്യാപിച്ച അഞ്ചിന ക്ഷേമ പദ്ധതികളെ രൂക്ഷമായി വിമർശിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ. യു.ഡി.എഫ് എന്നത് ഒരിക്കലും വാക്കുപാലിക്കാത്ത മുന്നണിയാണെന്നും അവരുടെ പ്രഖ്യാപനങ്ങൾ ജനങ്ങൾ വിശ്വസിക്കില്ലെന്നും മന്ത്രി പറഞ്ഞു.

ക്ഷേമ പെൻഷൻ പോലും 18 മാസം കുടിശ്ശികയാക്കിയവരാണ് ഇപ്പോൾ 3,000 രൂപ നൽകുമെന്ന് പറയുന്നത്. യു.ഡി.എഫ് കാലത്തെ പെൻഷൻ കുടിശ്ശിക തീർത്തത് എൽ.ഡി.എഫ് സർക്കാരാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. യു.ഡി.എഫ് ഭരണകാലത്ത് കെ.എസ്.ആർ.ടി.സി ബസുകൾ നിരത്തിലിറങ്ങാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു. എന്തും സ്വപ്നം കാണാനും പറയാനും ആർക്കും കഴിയും, എന്നാൽ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ അത് നടപ്പാക്കേണ്ട എന്ന നിലപാടാണ് യു.ഡി.എഫിന്റേത്.

Also Read: പിണറായിയുടേത് പ്രീണന രാഷ്ട്രീയം; രാജീവ് ചന്ദ്രശേഖർ

കോൺഗ്രസ് ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലെ അവസ്ഥ ചൂണ്ടിക്കാട്ടി ജനങ്ങളെ വിശ്വസിപ്പിക്കാൻ ഇനിയൊരു ജാഥ കൂടി നടത്തേണ്ടി വരുമെന്ന് മന്ത്രി പരിഹസിച്ചു. കേന്ദ്രത്തിന്റെ സാമ്പത്തിക ഞെരുക്കത്തിനിടയിലും 62 ലക്ഷം കുടുംബങ്ങളിൽ പെൻഷൻ എത്തിക്കുന്നത് എൽ.ഡി.എഫ് സർക്കാരാണെന്നും, നടപ്പാക്കാൻ കഴിയുന്ന കാര്യങ്ങൾ മാത്രമാണ് തങ്ങൾ പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

See also  ‘അനുഭവിക്കുന്നത് ഉമ്മൻചാണ്ടിയെ വേദനിപ്പിച്ചതിന്റെ ഫലം’; ഗണേഷ് കുമാറിനെതിരെ ആഞ്ഞടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

The post രാഹുൽ ഗാന്ധിയുടെ വാഗ്ദാനങ്ങൾ വെറും സ്വപ്നം; യു.ഡി.എഫ് വിശ്വാസ്യതയില്ലാത്ത മുന്നണിയെന്ന് കെ എൻ ബാലഗോപാൽ appeared first on Express Kerala.

Spread the love

New Report

Close