loader image
അപമാനിച്ചതായി കരുതേണ്ട; വയനാട് ജില്ലാ സെക്രട്ടറിയെ വീഡിയോ കോളിൽ വിളിച്ച് മമ്മൂട്ടി

അപമാനിച്ചതായി കരുതേണ്ട; വയനാട് ജില്ലാ സെക്രട്ടറിയെ വീഡിയോ കോളിൽ വിളിച്ച് മമ്മൂട്ടി

വയനാട്: മുണ്ടക്കൈ-ചൂരൽമല പുനരധിവാസ ടൗൺഷിപ്പ് സന്ദർശനത്തിനിടെയുണ്ടായ സംഭാഷണം വിവാദമായ പശ്ചാത്തലത്തിൽ സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖിനെ ഫോണിൽ വിളിച്ച് നടൻ മമ്മൂട്ടി. താൻ പറഞ്ഞ കാര്യങ്ങൾ അപമാനിച്ചതായി കണക്കാക്കേണ്ടെന്നും അത് തികച്ചും വ്യക്തിപരമായ സംഭാഷണമായിരുന്നുവെന്നും മമ്മൂട്ടി പറഞ്ഞു.

താങ്കളോട് മാത്രമായി പറഞ്ഞ കാര്യങ്ങൾ എങ്ങനെ പുറത്തുവന്നുവെന്ന് അറിയില്ലെന്നും അത് സ്വകാര്യമായി മാത്രം കണ്ടാൽ മതിയെന്നും മമ്മൂട്ടി വ്യക്തമാക്കി. ഫോൺ വിളിച്ചതിന് പുറമെ മമ്മൂട്ടി റഫീഖിനെ വീഡിയോ കോൾ ചെയ്യുകയും സംസാരിക്കുകയും ചെയ്തു. രണ്ട് തവണയാണ് ഇരുവരും സംസാരിച്ചത്. സന്ദർശനത്തിനിടെ തിരക്ക് നിയന്ത്രിക്കാൻ കൂടെ നിന്ന റഫീഖിനോട് നിങ്ങൾ എന്തിനാണ് എപ്പോഴും എന്റെ കൂടെ നിൽക്കുന്നത്, മാറി നിന്നാൽ മതി” എന്ന് മമ്മൂട്ടി പറഞ്ഞിരുന്നു. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ മമ്മൂട്ടിക്കെതിരെ സൈബർ ഇടങ്ങളിൽ നിന്ന് വലിയ തോതിൽ വിമർശനം ഉയർന്നിരുന്നു. എന്നാൽ മന്ത്രി പി. രാജീവ് ഉൾപ്പെടെയുള്ളവർ മമ്മൂട്ടിയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.

The post അപമാനിച്ചതായി കരുതേണ്ട; വയനാട് ജില്ലാ സെക്രട്ടറിയെ വീഡിയോ കോളിൽ വിളിച്ച് മമ്മൂട്ടി appeared first on Express Kerala.

See also  ഗൾഫിൽ സിബിഎസ്ഇ പരീക്ഷകൾ വീണ്ടും മാറ്റിവെച്ചു; മാർച്ച് 16 വരെയുള്ള 12-ാം ക്ലാസ് പരീക്ഷകൾ നീട്ടി
Spread the love

New Report

Close