loader image
‘വീട്ടിലിരുത്താൻ നോക്കേണ്ട, ഇത് മണ്ടത്തരം’; പാർത്ഥിപന്റെ പരിഹാസത്തിന് തൃഷയുടെ ചുട്ട മറുപടി

‘വീട്ടിലിരുത്താൻ നോക്കേണ്ട, ഇത് മണ്ടത്തരം’; പാർത്ഥിപന്റെ പരിഹാസത്തിന് തൃഷയുടെ ചുട്ട മറുപടി

ചെന്നൈ: തമിഴ് സൂപ്പർ താരം വിജയിയുടെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വിവാദങ്ങളിൽ നടി തൃഷയ്‌ക്കെതിരെ നടക്കുന്ന സൈബറാക്രമണങ്ങൾ പുതിയ തലത്തിലേക്ക് നീങ്ങുന്നു. വിജയിയുടെ ഭാര്യ സംഗീത വിവാഹമോചനത്തിന് ഒരുങ്ങുന്നു എന്ന വാർത്തകൾക്ക് പിന്നാലെ, ഇതിന് കാരണം മറ്റൊരു നടിയുമായുള്ള ബന്ധമാണെന്ന തരത്തിൽ പ്രചരണങ്ങൾ ശക്തമായിരുന്നു. ഈ ആരോപണങ്ങൾ തൃഷയെ ലക്ഷ്യം വെച്ചാണെന്ന രീതിയിൽ ചർച്ചകൾ കൊഴുത്തതോടെ പ്രമുഖ വ്യക്തികളടക്കം നടിക്കെതിരെ പരോക്ഷ വിമർശനങ്ങളുമായി രംഗത്തെത്തി. ഈ സാഹചര്യത്തിലാണ് തന്നെ അധിക്ഷേപിച്ചവർക്കെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് തൃഷ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.

അടുത്തിടെ നടന്ന ഒരു അവാർഡ് ദാന ചടങ്ങിൽ നടനും സംവിധായകനുമായ പാർത്ഥിപൻ തൃഷയെ ലക്ഷ്യം വെച്ച് നടത്തിയ പരാമർശമാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്. ‘പൊന്നിയൻ സെൽവൻ’ എന്ന ചിത്രത്തിൽ തൃഷ അവതരിപ്പിച്ച കുന്ദവ എന്ന കഥാപാത്രത്തെക്കുറിച്ച് അവതാരകർ ചോദിച്ചപ്പോൾ, ഈ കുന്ദവയെ കുറച്ചു ദിവസത്തേക്ക് വീട്ടിലിരുത്തുന്നതാണ് നല്ലതെന്നും അവരെ പുറത്തുവിടരുതെന്നുമായിരുന്നു പാർത്ഥിപന്റെ പ്രതികരണം. വിജയിയുടെ വിവാഹമോചന വാർത്തകളുമായി ബന്ധപ്പെടുത്തിയാണ് ഈ പരിഹാസമെന്ന് ആരാധകർക്കിടയിൽ സംസാരമുണ്ടായി. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ പാർത്ഥിപനെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേർ രംഗത്തെത്തി.

See also  “മഹാനടനോട് പരസ്യമായി ക്ഷമ ചോദിക്കുന്നു”; മമ്മൂട്ടിയോട് ക്ഷമ ചോദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

Also Read:‘കഴുത’ എന്ന് വിളിച്ചവന് ശാസ്ത്രീയമായി മറുപടി നൽകി മീനാക്ഷി; വിവരദോഷി താനല്ലെന്ന് താരം!

തനിക്കെതിരെ ഉയർന്ന ഇത്തരം പരിഹാസങ്ങൾക്ക് സോഷ്യൽ മീഡിയയിലൂടെ തൃഷ ശക്തമായ മറുപടി നൽകി. ഒരാളുടെ അഭിപ്രായം നർമ്മവും ബുദ്ധിപരവുമായി അവതരിപ്പിക്കാൻ ശ്രമിക്കുന്നത് യഥാർത്ഥത്തിൽ അയാളുടെ മണ്ടത്തരത്തെയാണ് വെളിപ്പെടുത്തുന്നതെന്ന് തൃഷ പറഞ്ഞു. അറിവില്ലാത്ത അസഭ്യ വാക്കുകൾ അവ ലക്ഷ്യമിടുന്ന വ്യക്തിയേക്കാൾ സംസാരിക്കുന്നയാളുടെ സ്വഭാവത്തെക്കുറിച്ചാണ് കൂടുതൽ വ്യക്തമാക്കുന്നതെന്നും താരം കൂട്ടിച്ചേർത്തു. തന്റെ ചിത്രം അനുവാദമില്ലാതെ വേദിയിൽ പ്രദർശിപ്പിച്ചതിനെക്കുറിച്ചും താരം അതൃപ്തി പ്രകടിപ്പിച്ചു. ബുദ്ധിപൂർവ്വം സംസാരിക്കാൻ ശ്രമിച്ചവർ സ്വന്തം നിലവാരമില്ലായ്മയാണ് തുറന്നുകാട്ടിയതെന്നും തൃഷയുടെ വാക്കുകൾ വ്യക്തമാക്കുന്നു.

വിവാഹമോചന വാർത്തകൾ സോഷ്യൽ മീഡിയയിൽ പുകയുമ്പോഴും രാഷ്ട്രീയമായ നിലപാടുകളിലാണ് വിജയ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. തന്റെ വ്യക്തിപരമായ പ്രശ്നങ്ങൾ താൻ തന്നെ നേരിട്ടോളാമെന്നും പാർട്ടി പ്രവർത്തകർ ജനക്ഷേമത്തിനായി പ്രവർത്തിക്കുന്നതിലാണ് ശ്രദ്ധിക്കേണ്ടതെന്നും വിജയ് പരോക്ഷമായി പ്രതികരിച്ചു. തമിഴക വെട്രി കഴകം (TVK) എന്ന പാർട്ടിയുടെ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്ന താരം കുടുംബപരമായ ആരോപണങ്ങളോട് നേരിട്ട് പ്രതികരിക്കാൻ ഇതുവരെ തയ്യാറായിട്ടില്ല.

See also  ചൂട് ചോറിനൊപ്പം ‘മുളകുചുട്ട ചമ്മന്തി’; മടുക്കാത്ത രുചിയുമായി ഒരു നാടൻ വിഭവം

The post ‘വീട്ടിലിരുത്താൻ നോക്കേണ്ട, ഇത് മണ്ടത്തരം’; പാർത്ഥിപന്റെ പരിഹാസത്തിന് തൃഷയുടെ ചുട്ട മറുപടി appeared first on Express Kerala.

Spread the love

New Report

Close