loader image
അറസ്റ്റിന് ശേഷം ആദ്യമായി രാഹുൽ പാലക്കാട് മണ്ഡലത്തിൽ; വീടുകളുടെ താക്കോൽ ദാനം നിർവഹിക്കും

അറസ്റ്റിന് ശേഷം ആദ്യമായി രാഹുൽ പാലക്കാട് മണ്ഡലത്തിൽ; വീടുകളുടെ താക്കോൽ ദാനം നിർവഹിക്കും

വിവാദങ്ങൾക്കും നിയമപോരാട്ടങ്ങൾക്കും മധ്യേ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ വീണ്ടും മണ്ഡലത്തിൽ സജീവമാകുന്നു. മൂന്നാം ബലാത്സംഗക്കേസിൽ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്ത ശേഷം ആദ്യമായാണ് രാഹുൽ പാലക്കാട് മണ്ഡലത്തിലെത്തുന്നത്. ജനുവരി 11-നായിരുന്നു കേസുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. തന്റെ നേതൃത്വത്തിൽ നിർമ്മിച്ച വീടുകളുടെ താക്കോൽദാന ചടങ്ങിൽ പങ്കെടുക്കുന്നതിനായി ഇന്ന് മണ്ഡലത്തിലെത്തുന്ന അദ്ദേഹത്തെ ഏറെ ആകാംക്ഷയോടെയാണ് രാഷ്ട്രീയ വൃത്തങ്ങൾ ഉറ്റുനോക്കുന്നത്.

എംഎൽഎ മണ്ഡലത്തിലേക്ക് മടങ്ങിയെത്തുമ്പോഴും അദ്ദേഹത്തിനെതിരെയുള്ള നിയമനടപടികൾ കൂടുതൽ സങ്കീർണ്ണമാകുകയാണ്. ആദ്യ ബലാത്സംഗക്കേസിൽ രാഹുലിന് കേരള ഹൈക്കോടതി അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി ഇപ്പോൾ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. പ്രായപൂർത്തിയാകാത്ത കുട്ടിയുൾപ്പെടെ പത്തോളം പേരെ പീഡനത്തിന് ഇരയാക്കിയെന്ന ഗുരുതരമായ ആരോപണമാണ് സുപ്രീം കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരി ഉന്നയിക്കുന്നത്. യുവതിയെ പീഡിപ്പിക്കുകയും നിർബന്ധിത ഗർഭച്ഛിദ്രത്തിന് ഇരയാക്കുകയും ചെയ്തെന്ന പരാതിയിൽ ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചത് നിയമവിരുദ്ധമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

Also Read:വി.ഡി. സതീശന്റെ കോട്ടയിൽ അട്ടിമറി ലക്ഷ്യം; പറവൂരിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി ഇ.ടി. ടൈസൺ മാസ്റ്റർ

See also  ലോകക്രിക്കറ്റിന്റെ നെറുകയിൽ ഇന്ത്യ; ടീം ഇന്ത്യയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

രാഹുൽ മാങ്കൂട്ടത്തിൽ ജാമ്യത്തിൽ കഴിയുന്നത് തന്റെ ജീവന് വലിയ ഭീഷണിയാണെന്നും ഹർജിയിൽ പരാതിക്കാരി വ്യക്തമാക്കുന്നുണ്ട്. ജാമ്യാപേക്ഷ പരിഗണിച്ച വേളയിൽ ഹൈക്കോടതി ഒരു മിനി വിചാരണയാണ് നടത്തിയതെന്നും കേസ് അന്വേഷണ ഘട്ടത്തിൽ പരാതിക്കാരിക്കെതിരെ നടത്തിയ പരാമർശങ്ങൾ അനുചിതവും നിയമവിരുദ്ധവുമാണെന്നും ഹർജിയിൽ ആരോപിക്കുന്നു. അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിൽ കോടതി ഇത്തരം പരാമർശങ്ങൾ നടത്തുന്നത് നീതിപൂർവ്വമായ അന്വേഷണത്തെ ബാധിക്കുമെന്നും അതിനാൽ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് അഭിഭാഷകൻ കെ.ആർ. സുഭാഷ് ചന്ദ്രൻ മുഖേന സുപ്രീം കോടതിയിൽ പരാതിക്കാരി ഹർജി നൽകിയിരിക്കുന്നത്.

The post അറസ്റ്റിന് ശേഷം ആദ്യമായി രാഹുൽ പാലക്കാട് മണ്ഡലത്തിൽ; വീടുകളുടെ താക്കോൽ ദാനം നിർവഹിക്കും appeared first on Express Kerala.

Spread the love

New Report

Close