
തിരുവനന്തപുരം: നെടുമങ്ങാട് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. ഉഴമലയ്ക്കൽ സ്വദേശികളായ ശ്രീലാൽ, ബിനോയ്, രാജേഷ് എന്നിവരാണ് അപകടത്തിൽ മരിച്ചത്. നെടുമങ്ങാട് – ആര്യനാട് റോഡിൽ കുളപ്പട ഗവൺമെന്റ് ആശുപത്രിക്ക് സമീപം വെച്ചായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്.
അമിതവേഗതയിൽ വന്ന രണ്ട് ബൈക്കുകൾ നിയന്ത്രണം വിട്ട് നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരാളെ വിദഗ്ദ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ ആരോഗ്യനില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. മരിച്ചവരുടെ മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം നെടുമങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
The post നെടുമങ്ങാട് ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് മരണം appeared first on Express Kerala.




