loader image
എണ്ണവിലയിൽ 20% കുതിച്ചുചാട്ടം; ഹോർമുസ് കടലിടുക്കിൽ ആശങ്ക!

എണ്ണവിലയിൽ 20% കുതിച്ചുചാട്ടം; ഹോർമുസ് കടലിടുക്കിൽ ആശങ്ക!

ശ്ചിമേഷ്യയിൽ ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷം നേരിട്ടുള്ള യുദ്ധത്തിലേക്ക് വഴിമാറിയതോടെ ലോകമെമ്പാടും കടുത്ത സാമ്പത്തിക പ്രത്യാഘാതങ്ങൾ പ്രകടമായിത്തുടങ്ങി. തിങ്കളാഴ്ചത്തെ വ്യാപാരത്തിന്റെ തുടക്കത്തിൽ തന്നെ എണ്ണവിലയിൽ 20 ശതമാനത്തോളം വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഇത് 2022 ജൂലൈയ്ക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ്. ലോകത്തെ പ്രധാന എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്ക് വഴിയുള്ള വിതരണം ദീർഘകാലത്തേക്ക് തടസ്സപ്പെടുമെന്ന ആശങ്കയാണ് വിപണിയെ ഇത്രമേൽ പിടിച്ചുലച്ചത്. ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 111.04 ഡോളറിലെത്തിയപ്പോൾ യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് വില 111.24 ഡോളർ വരെ ഉയർന്നു.

യുദ്ധം ആരംഭിച്ച് ഒരാഴ്ച പിന്നിടുമ്പോഴും ഇറാൻ തങ്ങളുടെ നിലപാടുകളിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്ന സൂചനയാണ് നൽകുന്നത്. ഇതിന്റെ ഭാഗമായി നിലവിലെ സുപ്രീം നേതാവ് അലി ഖമേനിയുടെ പിൻഗാമിയായി അദ്ദേഹത്തിന്റെ മകൻ മൊജ്തബ ഖമേനിയെ പുതിയ സുപ്രീം നേതാവായി നിയമിച്ചു. എന്നാൽ മൊജ്തബ ഖമേനിയെയും വധിക്കുമെന്ന ഭീഷണി ഇസ്രയേൽ സൈന്യം മുഴക്കി കഴിഞ്ഞു. ഇറാന്റെ സൈന്യത്തെയും നിലവിലെ ഭരണസംവിധാനത്തെയും പൂർണ്ണമായും തുടച്ചുനീക്കിയാൽ മാത്രമേ യുദ്ധം അവസാനിപ്പിക്കൂ എന്ന ഉറച്ച നിലപാടിലാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.

See also  കണ്ണീരോടെ കിരീടത്തിലേക്ക്; ലോകകപ്പ് വിജയം വാഹനാപകടത്തിൽ മരിച്ച സഹോദരിക്ക് സമർപ്പിച്ച് ഇഷാൻ

Also Read:സ്വർണം വിറ്റ് കടം വീട്ടണോ? ഉയരുന്ന സ്വർണവിലയും ഭവനവായ്പയുടെ പലിശക്കെണിയും; മലയാളികൾ അറിയേണ്ടത്!

അതേസമയം, ലെബനൻ തലസ്ഥാനമായ ബെയ്‌റൂട്ടിന്റെ ഹൃദയഭാഗത്തേക്ക് ഇസ്രായേൽ തങ്ങളുടെ ആക്രമണം വ്യാപിപ്പിച്ചു. ഞായറാഴ്ച പുലർച്ചെ നടന്ന വ്യോമാക്രമണത്തിൽ ഇറാനിയൻ കമാൻഡർമാരെ ലക്ഷ്യമിട്ടതായും ഏകദേശം 400 ഓളം പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. യുദ്ധം പെട്ടെന്ന് അവസാനിച്ചാൽ പോലും, തകർന്ന ഉല്പാദന കേന്ദ്രങ്ങളുടെ അറ്റകുറ്റപ്പണികളും ഷിപ്പിംഗ് തടസ്സങ്ങളും കാരണം ലോകമെമ്പാടുമുള്ള ബിസിനസുകളും ഉപഭോക്താക്കളും മാസങ്ങളോളം ഉയർന്ന ഇന്ധനവില നേരിടേണ്ടി വരും. സൗദി അറേബ്യ ചെങ്കടൽ വഴിയുള്ള കയറ്റുമതി വർദ്ധിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഹോർമുസ് കടലിടുക്കിലുണ്ടായ പ്രതിസന്ധി നികത്താൻ ഇത് പര്യാപ്തമല്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.

The post എണ്ണവിലയിൽ 20% കുതിച്ചുചാട്ടം; ഹോർമുസ് കടലിടുക്കിൽ ആശങ്ക! appeared first on Express Kerala.

Spread the love

New Report

Close