
ചേർത്തലയിൽ സ്കൂട്ടറിന് സൈഡ് കൊടുത്തില്ലെന്ന തർക്കത്തെത്തുടർന്ന് കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റ് ബസ് തടഞ്ഞുനിർത്തി പൊലീസുകാരൻ ആക്രമണം നടത്തിയതായി പരാതി. ബസിന്റെ മുൻവശത്തെ ഗ്ലാസ് തകർക്കുകയും ഡ്രൈവർ മഹാദേവനെ മർദ്ദിക്കുകയും ചെയ്തു. തിരുവനന്തപുരത്തുനിന്നും കൊടുങ്ങല്ലൂരിലേക്ക് പോകുകയായിരുന്ന ബസിനു നേരെ ചേർത്തല സ്റ്റാൻഡിൽ വെച്ച് രാത്രി ഏഴുമണിയോടെയായിരുന്നു സംഭവം. ഭാര്യയ്ക്കും കുഞ്ഞിനുമൊപ്പം സ്കൂട്ടറിലെത്തിയ പൊലീസുകാരനാണ് ആക്രമണം നടത്തിയത്. പരിക്കേറ്റ ഡ്രൈവർ മഹാദേവനെ ചേർത്തല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ദേശീയപാതയിൽ മതിലകം മുതൽ പൊലീസുകാരൻ ബസിന് തടസ്സമുണ്ടാക്കുന്ന രീതിയിൽ സ്കൂട്ടർ ഓടിച്ചതായി കെ.എസ്.ആർ.ടി.സി. അധികൃതർ ആരോപിക്കുന്നു. സംഭവത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ സഹിതം ഡ്രൈവറും കണ്ടക്ടറും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
The post സൈഡ് നൽകിയില്ല! കെ.എസ്.ആർ.ടി.സി. ബസിന്റെ കണ്ണാടിതകർത്തു; ഡ്രൈവറെ ആക്രമിച്ചെന്നും പരാതി appeared first on Express Kerala.




