ഗ്യാലറിയിൽ മനം കവർന്ന് ആ സുന്ദരി; ലോകകപ്പ് ഫൈനലിൽ വൈറലായി ഇഷാൻ കിഷന്റെ കാമുകി

ഗ്യാലറിയിൽ മനം കവർന്ന് ആ സുന്ദരി; ലോകകപ്പ് ഫൈനലിൽ വൈറലായി ഇഷാൻ കിഷന്റെ കാമുകി

ടി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ആവേശപ്പോരാട്ടം നടക്കുമ്പോൾ ഗ്യാലറിയിലെ ഒരു സുന്ദരിയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവുകയാണ്. ഫൈനൽ മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യൻ താരം ഇഷാൻ കിഷന്റെ കാമുകിയും പ്രശസ്ത മോഡലുമായ അദിതി ഹുണ്ടിയയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഇഷാനും അദിതിയും തമ്മിലുള്ള പ്രണയത്തെക്കുറിച്ച് നേരത്തെ തന്നെ സൂചനകൾ ഉണ്ടായിരുന്നുവെങ്കിലും ഇഷാന്റെ മുത്തച്ഛൻ അനുരാഗ് പാണ്ഡെ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഫെബ്രുവരിയിൽ പാകിസ്ഥാനെതിരെ നടന്ന മത്സരത്തിൽ ഇഷാൻ മികച്ച പ്രകടനം നടത്തിയതിന് പിന്നാലെയായിരുന്നു മുത്തച്ഛന്റെ ഈ വെളിപ്പെടുത്തൽ.

ജയ്പൂർ സ്വദേശിയായ അദിതി ഹുണ്ടിയ ഫാഷൻ ലോകത്തും സൗന്ദര്യമത്സരങ്ങളിലും സ്വന്തമായ ഇടം കണ്ടെത്തിയ വ്യക്തിയാണ്. 2017-ലെ ഫെമിന മിസ് ഇന്ത്യ സൗന്ദര്യമത്സരത്തിൽ ഫൈനലിസ്റ്റായിരുന്ന അദിതി, 2018-ൽ മിസ് ദിവ സൂപ്പർനാഷണൽ കിരീടം നേടുകയും ചെയ്തിട്ടുണ്ട്. കൂടാതെ ‘ലേബൽ അദിതി ഹുണ്ടിയ’ എന്ന പേരിൽ സ്വന്തമായി ഒരു ഫാഷൻ ബ്രാൻഡും ഇവർ നടത്തുന്നുണ്ട്. ജയ്പൂരിലെ ഇന്റർനാഷണൽ സ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ അദിതി, സെന്റ് സേവ്യേഴ്സ് കോളേജിൽ നിന്നാണ് ബിബിഎ ബിരുദം കരസ്ഥമാക്കിയത്.

Also Read:കിരീടത്തിനൊപ്പം കോടികളും; ലോകകപ്പ് ചാമ്പ്യന്മാരായ ടീം ഇന്ത്യയെ തേടിയെത്തിയത് റെക്കോർഡ് സമ്മാനത്തുക!

വ്യക്തിജീവിതം പൊതുവിടങ്ങളിൽ ആഘോഷിക്കാൻ താൽപ്പര്യമില്ലാത്ത അദിതിക്ക് ഇൻസ്റ്റഗ്രാമിൽ രണ്ടേമുക്കാൽ ലക്ഷത്തോളം ഫോളോവർമാരുണ്ട്. അച്ഛൻ ലളിത് ഹുണ്ടിയയും അമ്മ ബബിതയും സഹോദരൻ യാഷും അടങ്ങുന്നതാണ് അദിതിയുടെ കുടുംബം. വിവിധ റിപ്പോർട്ടുകൾ പ്രകാരം 16 കോടി മുതൽ 25 കോടി രൂപ വരെയാണ് ഈ യുവ സംരംഭകയുടെ ആസ്തിയായി കണക്കാക്കപ്പെടുന്നത്. ഇഷാൻ കിഷന്റെ വിജയങ്ങളിൽ എന്നും കരുത്തായി കൂടെയുള്ള അദിതിയുടെ ഗ്യാലറിയിലെ സാന്നിധ്യം ആരാധകർക്കും ആവേശമായിരിക്കുകയാണ്.

The post ഗ്യാലറിയിൽ മനം കവർന്ന് ആ സുന്ദരി; ലോകകപ്പ് ഫൈനലിൽ വൈറലായി ഇഷാൻ കിഷന്റെ കാമുകി appeared first on Express Kerala.

Spread the love
See also  മന്ത്രി വീണാ ജോർജിനെതിരായ വധശ്രമക്കേസ്; കെഎസ്‌യു പ്രവർത്തകരുടെ ജാമ്യഹർജി ഇന്ന് പരിഗണിക്കും

New Report

Close