loader image
യുഎഇയിൽ മിസൈൽ ഭീതി; ഇറാനിയൻ ഡ്രോണുകളെ തകർത്ത് പ്രതിരോധ സേന

യുഎഇയിൽ മിസൈൽ ഭീതി; ഇറാനിയൻ ഡ്രോണുകളെ തകർത്ത് പ്രതിരോധ സേന

അബുദാബി: ഇറാനിൽ നിന്നുള്ള മിസൈൽ-ഡ്രോൺ ആക്രമണങ്ങൾക്കിടയിൽ യുഎഇയിൽ വീണ്ടും അതീവ ജാഗ്രതാ നിർദ്ദേശം. യുഎഇ പ്രതിരോധ മന്ത്രാലയമാണ് സോഷ്യൽ മീഡിയയിലൂടെ സുരക്ഷാ മുന്നറിയിപ്പ് നൽകിയത്. വ്യോമ പ്രതിരോധ സേന ഇറാനിയൻ ഭീഷണികളെ ശക്തമായി പ്രതിരോധിക്കുകയാണെന്നും വിവിധയിടങ്ങളിൽ കേൾക്കുന്ന സ്ഫോടന ശബ്ദങ്ങൾ ശത്രു മിസൈലുകളെയും ഡ്രോണുകളെയും ആകാശത്തുവെച്ച് തകർക്കുന്നതിന്റേതാണെന്നും മന്ത്രാലയം വ്യക്തമാക്കി.

യുഎഇ പ്രസിഡന്റും ട്രംപും തമ്മിൽ ചർച്ച

ഗൾഫ് മേഖലയിൽ ഇറാൻ ആക്രമണം ശക്തമാകുന്ന സാഹചര്യത്തിൽ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ഫോണിൽ ചർച്ച നടത്തി. യുഎഇ ഉൾപ്പെടെയുള്ള രാജ്യങ്ങളെ ലക്ഷ്യമിട്ട് ഇറാൻ നടത്തുന്ന ആക്രമണങ്ങൾ മേഖലയിലെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ചർച്ചയിൽ വിലയിരുത്തി. അതേസമയം, സൗദി അറേബ്യയിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ ഒരു അമേരിക്കൻ സൈനികൻ കൂടി കൊല്ലപ്പെട്ടു. ഇതോടെ സംഘർഷത്തിൽ മരിച്ച ആകെ അമേരിക്കൻ സൈനികരുടെ എണ്ണം ഏഴായി ഉയർന്നു.

Also Read: ബേസ്‌മെന്റുകളിൽ അഭയം, ഭക്ഷണവുമില്ല; ഇറാനിൽ കുടുങ്ങി ഇന്ത്യൻ മെഡിക്കൽ വിദ്യാർത്ഥികൾ

See also  പശ്ചിമേഷ്യൻ സംഘർഷം! ഉലഞ്ഞ് ആഗോള സമ്പദ്‌വ്യവസ്ഥ; എണ്ണവിലയിലും പണപ്പെരുപ്പത്തിലും വൻ വർധനയ്ക്ക് സാധ്യത

ഇന്ത്യൻ പൗരന്റെ മരണം നിഷേധിച്ച് എംബസി

സൗദി അറേബ്യയിലെ അൽ ഖർജിൽ ഇറാൻ നടത്തിയ പ്രൊജക്റ്റൈൽ ആക്രമണത്തിൽ ഒരു ഇന്ത്യൻ പൗരൻ മരിച്ചുവെന്ന വാർത്തകൾ റിയാദിലെ ഇന്ത്യൻ എംബസി നിഷേധിച്ചു. ആക്രമണത്തിൽ പരിക്കേറ്റ ഒരു ഇന്ത്യക്കാരൻ നിലവിൽ അൽ ഖർജിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണെന്നും അദ്ദേഹത്തിന്റെ നില തൃപ്തികരമാണെന്നും എംബസി അറിയിച്ചു.

The post യുഎഇയിൽ മിസൈൽ ഭീതി; ഇറാനിയൻ ഡ്രോണുകളെ തകർത്ത് പ്രതിരോധ സേന appeared first on Express Kerala.

Spread the love

New Report

Close