loader image
സിഗരറ്റ് നൽകാൻ വൈകി; കൊച്ചിയിൽ ജീവനക്കാരനെ മൂന്നംഗ സംഘം മർദിച്ചു

സിഗരറ്റ് നൽകാൻ വൈകി; കൊച്ചിയിൽ ജീവനക്കാരനെ മൂന്നംഗ സംഘം മർദിച്ചു

കൊച്ചി: വൈറ്റിലയിൽ സിഗരറ്റ് നൽകാൻ വൈകിയെന്നാരോപിച്ച് കടയിലെ ജീവനക്കാരനെ മൂന്നംഗ സംഘം ക്രൂരമായി മർദിച്ചു. പാലക്കാട് സ്വദേശിയായ യുവാവിനാണ് മർദനമേറ്റത്. ഞായറാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. സംഭവത്തിൽ കടവന്ത്ര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കടയിലെത്തിയ മൂന്നംഗ സംഘം സിഗരറ്റ് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ആ സമയം ജ്യൂസ് അടിക്കുകയായിരുന്ന ജീവനക്കാരൻ, അത് കഴിഞ്ഞ് ഉടൻ നൽകാമെന്ന് മറുപടി നൽകി. ഇതിൽ പ്രകോപിതരായ സംഘം കടയ്ക്ക് മുന്നിൽ നിന്ന് അസഭ്യം വിളിച്ചുപറഞ്ഞു. ഇത് ചോദ്യം ചെയ്തതോടെ സംഘം കടയ്ക്കുള്ളിലേക്ക് അതിക്രമിച്ചു കയറുകയും ജീവനക്കാരനെ ക്രൂരമായി മർദിക്കുകയുമായിരുന്നു. പ്രതികൾക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് പോലീസ് സംശയിക്കുന്നുണ്ട്.

The post സിഗരറ്റ് നൽകാൻ വൈകി; കൊച്ചിയിൽ ജീവനക്കാരനെ മൂന്നംഗ സംഘം മർദിച്ചു appeared first on Express Kerala.

Spread the love
See also  രാഷ്ട്രപതിയെ അപമാനിച്ച തൃണമൂൽ കോൺഗ്രസിന് ജനങ്ങൾ മറുപടി നൽകും; രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി

New Report

Close