
അഹമ്മദാബാദ്: ന്യൂസീലൻഡിനെതിരായ ട്വന്റി-20 ലോകകപ്പ് ഫൈനലിൽ ഇന്ത്യ മുത്തമിടുമ്പോൾ, ആ വിജയത്തിനിടയിലും കണ്ണീരോർമ്മയുമായി ഇന്ത്യൻ താരം ഇഷാൻ കിഷൻ. ഫൈനലിന് വെറും രണ്ട് ദിവസം മുൻപ് വാഹനാപകടത്തിൽ മരിച്ച തന്റെ കസിൻ സഹോദരിക്കും ഭർത്താവിനുമായാണ് ഇഷാൻ ഈ ലോകകിരീടം സമർപ്പിച്ചത്.
തന്റെ കരിയറിലെ ഈ വലിയ നേട്ടം കാണാൻ സഹോദരി ഏറെ ആഗ്രഹിച്ചിരുന്നുവെന്നും അതിനാൽ തന്നെ അവൾക്ക് വേണ്ടിയാണ് താൻ കളിച്ചതെന്നും താരം വികാരാധീനനായി പറഞ്ഞു. ദുരന്തവാർത്ത അറിഞ്ഞ് തകർന്നുപോയ ഇഷാനെ നായകൻ ഹാർദിക് പാണ്ഡ്യയും സഹതാരങ്ങളും ചേർന്ന് ആശ്വസിപ്പിക്കുകയും ടീമിനൊപ്പം ഉറച്ചുനിൽക്കാൻ ധൈര്യം നൽകുകയുമായിരുന്നു. ഇഷാന്റെ അച്ഛൻ പ്രണവ് പാണ്ഡെ ഫൈനൽ കാണാൻ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും, മകനോട് കളിയിൽ ശ്രദ്ധിക്കാൻ നിർദ്ദേശിച്ച ശേഷം അദ്ദേഹം കുടുംബത്തോടൊപ്പം ചേർന്നു.
Also Read:ഗ്യാലറിയിൽ മനം കവർന്ന് ആ സുന്ദരി; ലോകകപ്പ് ഫൈനലിൽ വൈറലായി ഇഷാൻ കിഷന്റെ കാമുകി
കടുത്ത മാനസിക വിഷമത്തിനിടയിലും ഫൈനലിൽ തകർപ്പൻ പ്രകടനമാണ് ഇഷാൻ പുറത്തെടുത്തത്. 25 പന്തുകളിൽ നിന്ന് 54 റൺസ് അടിച്ചുകൂട്ടിയ താരം, കീപ്പിങ്ങിലും മികവ് പുലർത്തി. രചിൻ രവീന്ദ്ര, ടീം സെയ്‌ഫേർട്ട് എന്നിവരുടെ നിർണ്ണായക ക്യാച്ചുകൾ താരം കൈപ്പിടിയിലൊതുക്കി. ടൂർണമെന്റിലുടനീളം മികച്ച ഫോമിലായിരുന്ന ഇഷാൻ 9 ഇന്നിങ്‌സുകളിൽ നിന്നായി 317 റൺസാണ് സ്വന്തമാക്കിയത്.
The post കണ്ണീരോടെ കിരീടത്തിലേക്ക്; ലോകകപ്പ് വിജയം വാഹനാപകടത്തിൽ മരിച്ച സഹോദരിക്ക് സമർപ്പിച്ച് ഇഷാൻ appeared first on Express Kerala.



