loader image
‘എല്ലാ പദവികളും ഒരാൾക്ക് തന്നെയാണോ?’; എം.കെ. സക്കീറിന്റെ സ്ഥാനാർത്ഥിത്വത്തിൽ ഇടഞ്ഞ് പൊന്നാനി സി.പി.എം

‘എല്ലാ പദവികളും ഒരാൾക്ക് തന്നെയാണോ?’; എം.കെ. സക്കീറിന്റെ സ്ഥാനാർത്ഥിത്വത്തിൽ ഇടഞ്ഞ് പൊന്നാനി സി.പി.എം

പൊന്നാനി നിയമസഭാ മണ്ഡലത്തിൽ വഖഫ് ബോർഡ് ചെയർമാൻ എം.കെ. സക്കീറിനെ സ്ഥാനാർത്ഥിയാക്കാനുള്ള സി.പി.എം തീരുമാനത്തിനെതിരെ മണ്ഡലം കമ്മിറ്റിയിൽ ശക്തമായ പ്രതിഷേധം. സ്ഥാനാർത്ഥി നിർണ്ണയം റിപ്പോർട്ട് ചെയ്യാൻ ചേർന്ന യോഗത്തിൽ, ഒരാൾക്ക് തന്നെ എല്ലാ പദവികളും നൽകുന്നതിനെ കമ്മിറ്റി അംഗങ്ങൾ ചോദ്യം ചെയ്തു.

ഒമ്പത് അംഗങ്ങളുള്ള മണ്ഡലം കമ്മിറ്റിയിൽ എട്ടുപേരും എം.കെ. സക്കീറിനെ സ്ഥാനാർത്ഥിയാക്കുന്നതിനെ എതിർത്തു എന്നതാണ് ശ്രദ്ധേയം. പകരം ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ പി.കെ. ഖലീമുദ്ദീനെയോ ടി.എം. സിദ്ദിഖിനെയോ പരിഗണിക്കണമെന്നാണ് പ്രാദേശിക ഘടകത്തിന്റെ ആവശ്യം. എന്നാൽ, വിവിധ ഘടകങ്ങൾ പരിശോധിച്ചാണ് സംസ്ഥാന കമ്മിറ്റി സക്കീറിനെ നിർദ്ദേശിച്ചതെന്നും ഇനി മാറ്റമില്ലെന്നും നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.

Also Read: വി അബ്ദുറഹ്മാന്‍ എത്തുന്നതിന് മുൻപേ ആർ ബിന്ദു ഉദ്ഘാടനം നടത്തി; ചടങ്ങ് ബഹിഷ്കരിച്ച് മന്ത്രി

തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്കുകൾ പ്രകാരം മണ്ഡലത്തിൽ യു.ഡി.എഫിന് 1,278 വോട്ടിന്റെ മുൻതൂക്കമുണ്ട്. ആറ് തദ്ദേശ സ്ഥാപനങ്ങളിൽ നാലെണ്ണം യു.ഡി.എഫിനൊപ്പമാണ്. എൽ.ഡി.എഫിന്റെ കോട്ടയായ പൊന്നാനി നഗരസഭയും വെളിയങ്കോട് പഞ്ചായത്തും മാത്രമാണ് ഇടതുപക്ഷത്തിന് നിലനിർത്താനായത്.

See also  വ്യക്തിഹത്യ പാടില്ല, നടക്കുന്നത് രാഷ്ട്രീയ മുതലെടുപ്പ്; ഗണേഷ് കുമാർ

The post ‘എല്ലാ പദവികളും ഒരാൾക്ക് തന്നെയാണോ?’; എം.കെ. സക്കീറിന്റെ സ്ഥാനാർത്ഥിത്വത്തിൽ ഇടഞ്ഞ് പൊന്നാനി സി.പി.എം appeared first on Express Kerala.

Spread the love

New Report

Close