രാമായണയിലെ ‘സീത’ സായ് പല്ലവിക്ക് വിമർശനം; പ്രചരിക്കുന്ന ചിത്രത്തിന് പിന്നിലെ സത്യമിതാണ്!

രാമായണയിലെ ‘സീത’ സായ് പല്ലവിക്ക് വിമർശനം; പ്രചരിക്കുന്ന ചിത്രത്തിന് പിന്നിലെ സത്യമിതാണ്!

നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം ‘രാമായണ’യുടെ ലൊക്കേഷൻ ചിത്രം എന്ന പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഫോട്ടോ വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കുന്നു. രാമനായി വേഷമിടുന്ന രൺബീർ കപൂറും സീതയാകുന്ന സായ് പല്ലവിയും നിൽക്കുന്ന ഈ ചിത്രം ‘ലീക്ക്ഡ് ഫോട്ടോ’ എന്ന നിലയിലാണ് വൈറലായത്. എന്നാൽ ചിത്രത്തിന് താഴെ സായ് പല്ലവിയുടെ കാസ്റ്റിംഗിനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ഉയരുന്നത്. സായ് പല്ലവി സീതയുടെ റോളിൽ ഒരു ‘മിസ്സ് കാസ്റ്റ്’ ആണെന്നും, നമ്മൾ വായിച്ചറിഞ്ഞ സീതയുടെ സൗന്ദര്യവും ഗ്രേസും സായ് പല്ലവിക്ക് ലഭിക്കുന്നില്ലെന്നുമാണ് പ്രധാന വിമർശനം. ഈ റോളിലേക്ക് മൃണാൾ താക്കൂറിനെപ്പോലെയുള്ള നടിമാരായിരുന്നു അനുയോജ്യം എന്ന തരത്തിലുള്ള ചർച്ചകളും സോഷ്യൽ മീഡിയയിൽ സജീവമാണ്.

എന്നാൽ ഈ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും പിന്നിൽ വലിയൊരു ട്വിസ്റ്റുണ്ട് എന്നതാണ് വാസ്തവം. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ആ ചിത്രം യഥാർത്ഥമല്ല, മറിച്ച് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് നിർമ്മിച്ചതാണ്. 2015-16 കാലഘട്ടത്തിൽ സ്റ്റാർ പ്ലസിൽ സംപ്രേഷണം ചെയ്തിരുന്ന ‘സിയ കേ രാം’ എന്ന സീരിയലിലെ രംഗങ്ങൾ എഐ ഉപയോഗിച്ച് മാറ്റം വരുത്തിയാണ് രാമായണ സിനിമയുടേതെന്ന പേരിൽ പ്രചരിപ്പിച്ചത്. ഈ വസ്തുത അറിയാതെയാണ് സായ് പല്ലവിക്കെതിരെ സൈബർ ആക്രമണം നടന്നത്. അതേസമയം സായ് പല്ലവി മികച്ച നടിയാണെന്നും അവർക്ക് ഈ കഥാപാത്രം മനോഹരമാക്കാൻ കഴിയുമെന്നും പറഞ്ഞ് ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന ചിത്രത്തിന്റെ ഒന്നാം ഭാഗം 2026 ദീപാവലിക്കും രണ്ടാം ഭാഗം 2027 ദീപാവലിക്കും പുറത്തിറങ്ങും.

The post രാമായണയിലെ ‘സീത’ സായ് പല്ലവിക്ക് വിമർശനം; പ്രചരിക്കുന്ന ചിത്രത്തിന് പിന്നിലെ സത്യമിതാണ്! appeared first on Express Kerala.

Spread the love
See also  സ്കൂബ ഡൈവിങ്ങിനിടെ ദുരനുഭവം; ഇൻസ്ട്രക്ടർ മോശമായി പെരുമാറിയെന്ന് വിദേശ വനിതയുടെ വെളിപ്പെടുത്തൽ

New Report

Close