നിയന്ത്രണം വിട്ട കാർ വീടിന്റെ മുറ്റത്തേക്ക് മറിഞ്ഞു; വാഹനത്തിനുള്ളിൽ കഞ്ചാവ് പൊതികൾ, യുവാവിനായി തിരച്ചിൽ

നിയന്ത്രണം വിട്ട കാർ വീടിന്റെ മുറ്റത്തേക്ക് മറിഞ്ഞു; വാഹനത്തിനുള്ളിൽ കഞ്ചാവ് പൊതികൾ, യുവാവിനായി തിരച്ചിൽ

കൊച്ചി: കിഴക്കമ്പലം ഊരക്കാട് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ കാറിൽ നിന്ന് കഞ്ചാവ് ശേഖരം കണ്ടെത്തി. ഇന്നലെ രാത്രി 8.45-ഓടെ ഊരക്കാട് സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപമാണ് സംഭവം. റോഡിൽ നിന്നും ഏകദേശം 12 അടി താഴ്ചയിലുള്ള മുരിങ്ങനാട്ട് ജയൻ എന്നയാളുടെ വീട്ടുമുറ്റത്തേക്കാണ് കാർ മറിഞ്ഞത്.

അപകടം നടന്ന ഉടനെ ഓടിക്കൂടിയ നാട്ടുകാർ കാറിലുണ്ടായിരുന്നവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് വാഹനത്തിനുള്ളിൽ കഞ്ചാവ് പൊതികൾ കണ്ടത്. ഇതോടെ നാട്ടുകാർ തടിയിട്ടപറമ്പ് പൊലീസിനെ വിവരം അറിയിച്ചു. എന്നാൽ പൊലീസ് സംഭവസ്ഥലത്ത് എത്തുന്നതിന് മുൻപേ കാറിലുണ്ടായിരുന്ന യുവാക്കളിൽ ഒരാൾ ഓടി രക്ഷപ്പെട്ടു. അപകടത്തിൽ പരിക്കേറ്റ മറ്റൊരു യുവാവിനെ പൊലീസ് പഴങ്ങനാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ കഞ്ചാവ് കടത്തുന്ന സംഘമാണോ അതോ ഉപയോഗത്തിനായി എത്തിച്ചതാണോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. രക്ഷപ്പെട്ട രണ്ടാമത്തെ യുവാവിനായി തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്.

The post നിയന്ത്രണം വിട്ട കാർ വീടിന്റെ മുറ്റത്തേക്ക് മറിഞ്ഞു; വാഹനത്തിനുള്ളിൽ കഞ്ചാവ് പൊതികൾ, യുവാവിനായി തിരച്ചിൽ appeared first on Express Kerala.

Spread the love
See also  ഇറാൻ ആക്രമണം; യുഎഇയിൽ മരണം ആറായി; പരിക്കേറ്റവർ 120 കടന്നു

New Report

Close