loader image
ഗണേഷ് കുമാർ ഉടൻ രാജിവയ്ക്കണം; ഉമ്മൻചാണ്ടി അന്ന് രാജി വാങ്ങിയത് എന്തിനെന്ന് ഇപ്പോൾ വ്യക്തമായില്ലേയെന്ന് രമേശ് ചെന്നിത്തല

ഗണേഷ് കുമാർ ഉടൻ രാജിവയ്ക്കണം; ഉമ്മൻചാണ്ടി അന്ന് രാജി വാങ്ങിയത് എന്തിനെന്ന് ഇപ്പോൾ വ്യക്തമായില്ലേയെന്ന് രമേശ് ചെന്നിത്തല

ന്ത്രി കെ ബി ഗണേഷ് കുമാർ അടിയന്തരമായി രാജി വെക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മുഖ്യമന്ത്രി രാജി ആവശ്യപ്പെടാൻ തയ്യാറാകണമെന്നും, പരാതി ലഭിച്ചിട്ടും മൂന്ന് ദിവസമായി നടപടിയെടുക്കാത്ത പോലീസിനെയും സർക്കാരിനെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു.

“മന്ത്രിയുടെ ഭാര്യ വെളിപ്പെടുത്തിയത് കേട്ടാൽ അറയ്ക്കുന്ന കാര്യങ്ങളാണ്. മുൻപ് ഉമ്മൻചാണ്ടി സർക്കാർ എന്തിനാണ് ഗണേഷിന്റെ രാജി എഴുതി വാങ്ങിയതെന്ന് ഇപ്പോൾ ജനങ്ങൾക്ക് ബോധ്യമായില്ലേ? 112-ൽ വിളിച്ചാൽ നടപടി എടുക്കേണ്ടത് പോലീസിന്റെ കടമയാണ്. ഇത് വ്യക്തിപരമായ വിഷയമല്ല, ഭരണഘടനാ പദവിയിലിരിക്കുന്ന ഒരാൾക്കെതിരെയുള്ള ഗൗരവമായ പരാതിയാണ്” രമേശ് ചെന്നിത്തല പ്രതികരിച്ചു.

Also Read: ‘ബിന്ദു സഹായം തേടി വിളിച്ചിരുന്നു’; ഗണേഷ് കുമാർ വിവാദത്തിൽ ആർ. ശ്രീലേഖ

മന്ത്രിയുടെ ഭാര്യയ്ക്കുപോലും സുരക്ഷ നൽകാൻ കഴിയാതെ ഏത് സ്ത്രീക്കാണ് നീതി നൽകുകയെന്ന് വി.ഡി. സതീശൻ ചോദിച്ചു. പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥ സ്ത്രീ സുരക്ഷയെക്കുറിച്ചുള്ള സർക്കാരിന്റെ അവകാശവാദങ്ങൾ പൊള്ളയാണെന്ന് തെളിയിക്കുന്നു. മുഖ്യമന്ത്രിയുടെ സ്ത്രീ സുരക്ഷാ പ്രസംഗങ്ങളെല്ലാം വെറും പി.ആർ വർക്കുകൾ മാത്രമാണെന്ന് സതീശൻ പരിഹസിച്ചു. മന്ത്രിയുടെ നിർദ്ദേശപ്രകാരം അദ്ദേഹത്തിന്റെ പേഴ്സണൽ സ്റ്റാഫ് ബിന്ദു മേനോനെ ആക്രമിച്ചു എന്നത് അതീവ ഗൗരവകരമാണ്. യു.ഡി.എഫ് ഇത്തരം വിഷയങ്ങളിൽ കൈക്കൊണ്ട നിലപാടുണ്ട്.

See also  2026 ടി20 ലോകകപ്പ് ഫൈനൽ! ടോസ് നേടി ന്യൂസിലാൻഡ്; അഹമ്മദാബാദിൽ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും

The post ഗണേഷ് കുമാർ ഉടൻ രാജിവയ്ക്കണം; ഉമ്മൻചാണ്ടി അന്ന് രാജി വാങ്ങിയത് എന്തിനെന്ന് ഇപ്പോൾ വ്യക്തമായില്ലേയെന്ന് രമേശ് ചെന്നിത്തല appeared first on Express Kerala.

Spread the love

New Report

Close