loader image
JEE അഡ്വാൻസ്ഡ് 2026; മെയ് 17-ന്, രജിസ്ട്രേഷൻ ഏപ്രിൽ 23 മുതൽ ആരംഭിക്കും

JEE അഡ്വാൻസ്ഡ് 2026; മെയ് 17-ന്, രജിസ്ട്രേഷൻ ഏപ്രിൽ 23 മുതൽ ആരംഭിക്കും

ഐടി പ്രവേശനത്തിനായുള്ള ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ (JEE Advanced) 2026-ന്റെ ഷെഡ്യൂൾ ഐഐടി പ്രഖ്യാപിച്ചു. 2026 മെയ് 17-നാണ് പരീക്ഷ നടക്കുക. ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഏപ്രിൽ 23 മുതൽ മെയ് 2 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. വിദേശ വിദ്യാർത്ഥികൾക്കുള്ള രജിസ്ട്രേഷൻ ഏപ്രിൽ 6-ന് ആരംഭിക്കും.

പരീക്ഷാ ഷെഡ്യൂൾ (മെയ് 17, 2026)

പരീക്ഷ ഒരേ ദിവസം രണ്ട് സെഷനുകളിലായി കമ്പ്യൂട്ടർ അധിഷ്ഠിതമായി (CBT) നടക്കും.

പേപ്പർ 1: രാവിലെ 9:00 മുതൽ ഉച്ചയ്ക്ക് 12:00 വരെ.

പേപ്പർ 2: ഉച്ചയ്ക്ക് 2:30 മുതൽ വൈകുന്നേരം 5:30 വരെ.

അഡ്മിറ്റ് കാർഡ്: മെയ് 11 മുതൽ മെയ് 17 വരെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.

Also Read: MH CET 2026; അപേക്ഷയിലെ തെറ്റുകൾ തിരുത്താൻ മാർച്ച് 11 വരെ അവസരം

യോഗ്യതാ മാനദണ്ഡങ്ങൾ

ജെഇഇ മെയിൻ 2026 പേപ്പർ 1-ൽ ആദ്യ 2,50,000 റാങ്കിനുള്ളിൽ വരുന്നവർക്ക് മാത്രമേ അഡ്വാൻസ്ഡ് പരീക്ഷയ്ക്ക് അപേക്ഷിക്കാനാകൂ. തുടർച്ചയായ രണ്ട് വർഷങ്ങളിലായി പരമാവധി രണ്ട് തവണ മാത്രമേ പരീക്ഷ എഴുതാൻ സാധിക്കൂ. 2025-ലോ 2026-ലോ ആദ്യമായി പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതിയവരായിരിക്കണം. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവ നിർബന്ധിത വിഷയങ്ങളാണ്. മുമ്പ് ഏതെങ്കിലും ഐഐടിയിൽ പ്രവേശനം നേടിയവർക്ക് വീണ്ടും പരീക്ഷ എഴുതാൻ അർഹതയില്ല.

See also  പശ്ചിമേഷ്യയിൽ സംഘർഷം കടുക്കുന്നു; ഗ്ലോബൽ വില്ലേജ് അനിശ്ചിതകാലത്തേക്ക് അടച്ചു

ഔദ്യോഗിക വെബ്സൈറ്റ്: jeeadv.ac.in

The post JEE അഡ്വാൻസ്ഡ് 2026; മെയ് 17-ന്, രജിസ്ട്രേഷൻ ഏപ്രിൽ 23 മുതൽ ആരംഭിക്കും appeared first on Express Kerala.

Spread the love

New Report

Close