ഐസിസി ലോകകപ്പ് ഇലവൻ പ്രഖ്യാപിച്ചു; സഞ്ജുവിനൊപ്പം ബുംറയും പാണ്ഡ്യയും കിഷനും ടീമിൽ

ഐസിസി ലോകകപ്പ് ഇലവൻ പ്രഖ്യാപിച്ചു; സഞ്ജുവിനൊപ്പം ബുംറയും പാണ്ഡ്യയും കിഷനും ടീമിൽ

2026 ടി20 ലോകകപ്പിലെ മികച്ച താരങ്ങൾ ഉൾപ്പെടുന്ന ‘ടീം ഓഫ് ദി ടൂർണമെന്റ്’ ഐസിസി പ്രഖ്യാപിച്ചു. ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ടീമിൽ നിന്ന് മലയാളി താരം സഞ്ജു സാംസൺ ഉൾപ്പെടെ നാല് പേർ ടീമിലിടം പിടിച്ചു. സഞ്ജുവിനെ വിക്കറ്റ് കീപ്പറായും ദക്ഷിണാഫ്രിക്കൻ താരം എയ്ഡൻ മാർക്രമിനെ ടീമിന്റെ നായകനായുമാണ് ഐസിസി തിരഞ്ഞെടുത്തത്. മുൻ താരങ്ങളും മാധ്യമപ്രവർത്തകരും അടങ്ങുന്ന വിദഗ്ധ പാനലാണ് പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ടീമിനെ നിശ്ചയിച്ചത്.

ടൂർണമെന്റിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട സഞ്ജു സാംസൺ അഞ്ച് മത്സരങ്ങളിൽ നിന്ന് 321 റൺസാണ് അടിച്ചുകൂട്ടിയത്. സഞ്ജുവിന് പുറമെ ബാറ്റിങ്ങിൽ തിളങ്ങിയ ഇഷാൻ കിഷൻ, ഓൾറൗണ്ട് പ്രകടനം കാഴ്ചവെച്ച ഹാർദിക് പാണ്ഡ്യ, ഫൈനലിലെ താരമായ ജസ്പ്രീത് ബുംറ എന്നിവരാണ് ടീമിലെ മറ്റ് ഇന്ത്യൻ സാന്നിധ്യങ്ങൾ. ഇന്ത്യയുടെ രണ്ടാം ടി20 ലോകകപ്പ് കിരീട നേട്ടത്തിൽ ഈ നാല് താരങ്ങളും നിർണ്ണായക പങ്കുവഹിച്ചിരുന്നു.

Also Read: ലോകകപ്പിലെ റൺവേട്ടക്കാരൻ നാട്ടിലെത്തി; തിരുവനന്തപുരത്ത് ആവേശോജ്ജ്വലമായ സ്വീകരണം

അന്താരാഷ്ട്ര താരങ്ങളായ വിൽ ജാക്സ് (ഇംഗ്ലണ്ട്), സഹിബ്സാദ ഫർഹാൻ (പാകിസ്ഥാൻ), ജേസൺ ഹോൾഡർ (വെസ്റ്റ് ഇൻഡീസ്), ലുംഗി എൻഗിഡി (ദക്ഷിണാഫ്രിക്ക), ആദിൽ റഷീദ് (ഇംഗ്ലണ്ട്), ബ്ലെസ്സിംഗ് മുസറാബാനി (സിംബാബ്‌വേ) എന്നിവരാണ് ടീമിലെ മറ്റ് പ്രധാനികൾ. നാല് മത്സരങ്ങളിൽ നിന്ന് 13 വിക്കറ്റ് വീഴ്ത്തിയ യുഎസ്എ ബൗളർ ഷാഡ്‌ലി വാൻ ഷാൽക്വിക്കിനെ ടീമിന്റെ പന്ത്രണ്ടാമനായും തിരഞ്ഞെടുത്തു.

The post ഐസിസി ലോകകപ്പ് ഇലവൻ പ്രഖ്യാപിച്ചു; സഞ്ജുവിനൊപ്പം ബുംറയും പാണ്ഡ്യയും കിഷനും ടീമിൽ appeared first on Express Kerala.

Spread the love
See also  കത്തിയെരിയുന്ന ശ്വാസകോശങ്ങൾ! പുകച്ചുതീർക്കുന്ന ആയുസ്സ്; ഇന്ത്യയിലെ ഞെട്ടിക്കുന്ന കണക്കുകൾ