മന്ത്രി ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ ബിന്ദു മേനോൻ; പരാതി ലഭിച്ചാൽ കേസെടുക്കാൻ പോലീസ്

മന്ത്രി ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ ബിന്ദു മേനോൻ; പരാതി ലഭിച്ചാൽ കേസെടുക്കാൻ പോലീസ്

ന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ വാളകത്തെ വീട്ടിൽ നടന്ന സംഭവങ്ങളെക്കുറിച്ച് ഇന്റലിജൻസ് വിഭാഗം മുഖ്യമന്ത്രിയെയും ഡിജിപിയെയും വിവരങ്ങൾ ധരിപ്പിച്ചു. ഗതാഗത മന്ത്രിയുടെ ഭാര്യ ബിന്ദു മേനോൻ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങൾ ഉൾക്കൊള്ളിച്ചാണ് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിരിക്കുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങളോ ചിത്രങ്ങളോ പുറത്തുവരാൻ സാധ്യതയുണ്ടെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ് നൽകുന്നുണ്ട്. അതേസമയം, ബിന്ദു മേനോൻ നേരിട്ട് പരാതി നൽകിയാൽ മാത്രമേ നിയമനടപടികളുമായി മുന്നോട്ട് പോകാൻ കഴിയൂ എന്ന നിലപാടിലാണ് പോലീസ്.

മന്ത്രിയെ വാളകത്തെ വീട്ടിൽ വെച്ച് “കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ” കണ്ടുവെന്നും ഇത് മൊബൈലിൽ പകർത്താൻ ശ്രമിച്ച തന്നെ മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫുകൾ തടഞ്ഞുവെന്നുമാണ് ബിന്ദു മേനോന്റെ പ്രധാന ആരോപണം. തന്നെ കയ്യേറ്റം ചെയ്യാനും ഫോൺ പിടിച്ചുവാങ്ങാനും ശ്രമമുണ്ടായതായും അവർ വെളിപ്പെടുത്തി. സഹായത്തിനായി പോലീസ് കൺട്രോൾ റൂമിൽ വിളിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥർ എത്തിയെങ്കിലും യാതൊരു ഇടപെടലും നടത്താതെ മടങ്ങിയെന്നും ബിന്ദു ആരോപിക്കുന്നു. തനിക്കുണ്ടായ ദുരനുഭവം മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെടെയുള്ളവരെ അറിയിച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.

Also Read: തിരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം; പ്രചാരണത്തിന് തുടക്കമിടാൻ പ്രധാനമന്ത്രി നാളെ കൊച്ചിയിൽ

നിലവിലെ സാഹചര്യത്തിൽ കേട്ടുകേൾവിയുടെ അടിസ്ഥാനത്തിൽ കേസെടുക്കാൻ സാധിക്കില്ലെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. മന്ത്രിക്കെതിരെയുള്ള ഗാർഹിക പീഡന പരാതിയിലോ കയ്യേറ്റം നടന്ന കാര്യത്തിലോ ബിന്ദു മേനോൻ രേഖാമൂലം പരാതി നൽകിയാൽ മാത്രമേ അന്വേഷണം ആരംഭിക്കൂ. ബിന്ദു മേനോൻ പരാതിയുമായി മുന്നോട്ട് വന്നാൽ മന്ത്രിക്കും പേഴ്‌സണൽ സ്റ്റാഫിനും എതിരെ കേസെടുക്കേണ്ടി വരുമെന്ന കാര്യം ഇന്റലിജൻസ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്.

The post മന്ത്രി ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ ബിന്ദു മേനോൻ; പരാതി ലഭിച്ചാൽ കേസെടുക്കാൻ പോലീസ് appeared first on Express Kerala.

Spread the love
See also  യാത്രാക്ലേശത്തിന് പരിഹാരം! ദേശീയപാതകളിൽ 147 ഇ-വാഹന ചാർജിങ് സ്റ്റേഷനുകൾ വരുന്നു

New Report

Close