loader image
ഹെൽമെറ്റിനുള്ളിൽ ഫോൺ വെച്ചുള്ള ‘അതിസാമർത്ഥ്യം’ വേണ്ട; വീണ്ടും കർശന മുന്നറിയിപ്പുമായി എംവിഡി

ഹെൽമെറ്റിനുള്ളിൽ ഫോൺ വെച്ചുള്ള ‘അതിസാമർത്ഥ്യം’ വേണ്ട; വീണ്ടും കർശന മുന്നറിയിപ്പുമായി എംവിഡി

വാഹനമോടിക്കുമ്പോഴുള്ള മൊബൈൽ ഫോൺ ഉപയോഗം വരുത്തിവെക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് കർശന മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ് (MVD). ഓടുന്ന വാഹനത്തിൽ ചാർജ് ചെയ്തുകൊണ്ടിരിക്കുന്ന ഫോൺ ഹെൽമെറ്റിനുള്ളിൽ തിരുകിവെച്ച് സംസാരിക്കുന്ന ഒരു യുവതിയുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് എംവിഡി ഫേസ്ബുക്കിലൂടെ ഈ ജാഗ്രതാ നിർദ്ദേശം നൽകിയത്.

കൈകളിൽ ഫോൺ പിടിച്ചു സംസാരിക്കുന്നത് മാത്രമല്ല നിയമലംഘനമെന്നും, ബ്ലൂടൂത്ത് ഹെഡ്‌സെറ്റുകൾ ഹെൽമെറ്റിനുള്ളിൽ ഒളിപ്പിച്ചുവെച്ച് അതിസാമർത്ഥ്യം കാണിക്കുന്നവരും സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും ഒരുപോലെ അപകടത്തിലാക്കുകയാണെന്നും അധികൃതർ ചൂണ്ടിക്കാട്ടി. ഫോൺ സംഭാഷണത്തിനായി തലച്ചോറിന്റെ ഒരു ഭാഗം മാറ്റിവെക്കുമ്പോൾ വാഹനത്തിന്റെ നിയന്ത്രണത്തിൽ ഡ്രൈവർക്ക് കൃത്യമായ ശ്രദ്ധ നൽകാൻ സാധിക്കില്ലെന്ന യാഥാർത്ഥ്യം പലരും തിരിച്ചറിയുന്നില്ല. ഇത്തരം അപകടകരമായ പ്രവണതകൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും സുരക്ഷിതമായ യാത്രയ്ക്കായി നിയമങ്ങൾ പാലിക്കണമെന്നും എംവിഡി ഓർമ്മിപ്പിച്ചു.

Also Read: എംജി മജസ്റ്റർ എത്തുന്നു; ഒപ്പം 5 വർഷത്തെ അൺലിമിറ്റഡ് വാറന്റിയും സൗജന്യ സർവീസും

മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റിന്റെ കുറിപ്പ്

സത്യസന്ധമായി പറയുകയാണെങ്കിൽ ഈ ടെക്നോളജി പ്രയോഗിക്കാത്ത ഇരുചക്രവാഹന ഡ്രൈവർമാർ കുറവായിരിക്കും. കയ്യിൽ മൊബൈൽ പിടിച്ച് സംസാരിക്കുന്നത് മാത്രമാണ് പ്രശ്നമെന്ന് തെറ്റിദ്ധരിച്ചിരിക്കുന്ന “സമർത്ഥ”രാണ് ആൺപെൺ ഭേദമെന്യേ ഇത്തരം പ്രവർത്തികളിൽ ഏർപെടുന്നത് എന്ന കാര്യത്തിൽ തർക്കമില്ല. ഓടുന്ന ഇരു ചക്ര വാഹനത്തിൽ, ചാർജ് ചെയ്തു കൊണ്ടിരിക്കുന്ന മൊബൈലിൽ സംസാരിക്കുന്ന വ്യക്തിയുടെ ഉത്തരവാദിത്വബോധത്തെ എന്ത് പേരിട്ട് വിളിക്കും..!!!

ചെവിക്കുള്ളിൽ വച്ച ബ്ലൂടൂത്ത് ഹെഡ്സെറ്റ് ഹെൽമറ്റ് കൊണ്ട് മറച്ച് അതിസാമർത്ഥ്യം കാണിക്കുന്നവരും ഉണ്ട്. പക്ഷേ വാഹനം ഓടുമ്പോൾ മൊബൈൽ ഫോണിനു വേണ്ടി മാറ്റി വച്ചിരിക്കുന്ന സ്വന്തം തലച്ചോറിന്റെ പ്രവർത്തനം വാഹനത്തിന്റെ നിയന്ത്രണത്തിന് ഉപകരിക്കുന്നില്ല എന്ന സത്യം ഇവർ തിരിച്ചറിയുന്നില്ല. സ്വജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിൽ പെടുത്താൻ സാധ്യതയുള്ള ഇവരെയൊന്ന് ഉപദേശിക്കാൻ പോലും ഒന്നിച്ച് യാത്ര ചെയ്യുന്നവരോ അറിയാവുന്നവരോ ശ്രമിക്കുന്നില്ല എന്നത് അത്ഭുതപ്പെടുത്തുന്നു.

The post ഹെൽമെറ്റിനുള്ളിൽ ഫോൺ വെച്ചുള്ള ‘അതിസാമർത്ഥ്യം’ വേണ്ട; വീണ്ടും കർശന മുന്നറിയിപ്പുമായി എംവിഡി appeared first on Express Kerala.

See also  കേരളത്തിൽ ബിജെപി സ്ഥാനാർത്ഥി പട്ടിക ഉടൻ; 20-ഓടെ പ്രഖ്യാപനം ഉണ്ടാകുമെന്ന് രാജീവ് ചന്ദ്രശേഖർ
Spread the love

New Report

Close