
ആലപ്പുഴ: ജി. സുധാകരനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ സിപിഐഎം അവസാനിപ്പിക്കുന്നു. പലതവണ ചർച്ചകൾ നടത്തിയിട്ടും അംഗത്വം പുതുക്കാൻ അദ്ദേഹം തയ്യാറാകാത്ത സാഹചര്യത്തിലാണ് പാർട്ടി കടുത്ത നിലപാടിലേക്ക് നീങ്ങുന്നത്.
പാർട്ടി അംഗത്വം പുതുക്കില്ലെന്ന് വ്യക്തമാക്കിയ സുധാകരൻ പാർട്ടി ബന്ധം പൂർണ്ണമായും ഉപേക്ഷിക്കില്ലെന്നും ഒരു അനുഭാവിയായി തുടരുമെന്നും അറിയിച്ചിട്ടുണ്ട്. സുധാകരന്റെ വസതിയിലെത്തുന്നവരുടെ വിവരങ്ങൾ പ്രാദേശിക ഘടകം വഴി പാർട്ടി ശേഖരിക്കുന്നുണ്ട്. സ്പെഷ്യൽ ബ്രാഞ്ച് നിരീക്ഷണവും ശക്തമാണ്. സുധാകരൻ കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തിയെന്ന റിപ്പോർട്ടുകൾ ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തിന് കൈമാറിയിട്ടുണ്ട്.
Also Read: ഗാർഹിക പീഡനാരോപണം; മന്ത്രി ഗണേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സിപിഐ
സുധാകരന്റെ അടുത്ത നീക്കം അറിഞ്ഞ ശേഷം മാത്രമേ അമ്പലപ്പുഴ സീറ്റിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കൂ എന്ന നിലപാടിലാണ് കോൺഗ്രസ്. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ജില്ലാ നേതൃത്വത്തിനുമെതിരെ സുധാകരൻ പരസ്യമായി രംഗത്തുവന്നത് പാർട്ടിക്കുള്ളിൽ വലിയ ചർച്ചകൾക്ക് വഴിതെളിച്ചിരുന്നു. മാർച്ച് 31-നകം അംഗത്വം പുതുക്കേണ്ടതുണ്ടെങ്കിലും നിലപാടിൽ മാറ്റമില്ലെന്ന തീരുമാനത്തിലാണ് അദ്ദേഹം.
The post അംഗത്വം പുതുക്കില്ല, സുധാകരൻ ഉറച്ചുതന്നെ; അനുനയനീക്കം അവസാനിപ്പിച്ച് സിപിഐഎം appeared first on Express Kerala.




