
രാജ്യത്തെ അംഗീകൃത ആർക്കിടെക്ചർ കോളേജുകളിലെ അഞ്ചുവർഷത്തെ ബി.ആർക്. കോഴ്‌സ് പ്രവേശനത്തിനായുള്ള നാഷണൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ ആർക്കിടെക്ചർ (NATA) 2026-ന്റെ വിജ്ഞാപനം കൗൺസിൽ ഓഫ് ആർക്കിടെക്ചർ പുറപ്പെടുവിച്ചു.
പരീക്ഷാ തീയതികൾ
പ്രധാന പരീക്ഷകൾ: 2026 ഏപ്രിൽ 4 മുതൽ ജൂൺ 13 വരെയുള്ള എല്ലാ വെള്ളിയാഴ്ചകളിലും ശനിയാഴ്ചകളിലും പരീക്ഷ നടക്കും.
അവസരങ്ങൾ: ഒരു ഉദ്യോഗാർഥിക്ക് പരമാവധി രണ്ട് തവണ ഈ കാലയളവിൽ പരീക്ഷ എഴുതാവുന്നതാണ്.
അധിക പരീക്ഷ: ഏപ്രിൽ-ജൂൺ കാലയളവിൽ പരീക്ഷ എഴുതാൻ സാധിക്കാത്തവർക്കായി ഓഗസ്റ്റ് 7, 8 തീയതികളിൽ പ്രത്യേക പരീക്ഷ നടത്തും. എന്നാൽ ഇത് ഒരു തവണ മാത്രമേ എഴുതാൻ സാധിക്കൂ. സെൻട്രലൈസ്ഡ് അലോട്ട്‌മെന്റിന് ശേഷം ഒഴിവ് വരുന്ന സീറ്റുകളിലേക്ക് മാത്രമായിരിക്കും ഇവരെ പരിഗണിക്കുക.
Also Read: ഒരേ പേര്, ഒരേ റാങ്ക്; യുപിഎസ്‌സിയിലെ 301-ാം റാങ്കുകാരെച്ചൊല്ലിയുള്ള ആശയക്കുഴപ്പത്തിന് അന്ത്യം
വിദ്യാഭ്യാസ യോഗ്യത
പ്ലസ് ടു (10+2): ഫിസിക്സ്, മാത്തമാറ്റിക്സ് എന്നിവ നിർബന്ധ വിഷയങ്ങളായി പഠിച്ച് കുറഞ്ഞത് 45% മാർക്കോടെ വിജയിച്ചിരിക്കണം.
ഡിപ്ലോമ (10+3): മാത്തമാറ്റിക്സ് ഒരു വിഷയമായി പഠിച്ച് 45% മാർക്കോടെ പാസായിരിക്കണം.
നിലവിൽ അവസാന വർഷ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം.
പ്രധാന വിവരങ്ങൾ
രജിസ്‌ട്രേഷൻ: www.nata.in എന്ന വെബ്‌സൈറ്റ് വഴി ഉടൻ ആരംഭിക്കും.
സാധുത: 2026-ലെ നാറ്റ സ്കോറിന് 2026-27 അക്കാദമിക് വർഷത്തേക്ക് മാത്രമേ പ്രാബല്യമുണ്ടായിരിക്കൂ.
കൂടുതൽ വിവരങ്ങൾക്ക്: www.coa.gov.in സന്ദർശിക്കുക.
ഫോൺ: 8956617577, 8956617578, 8956617579
ഇ-മെയിൽ: support@nata-app.org
ടിക്കറ്റിങ് സംവിധാനം: help.nata-app.org
The post ബി.ആർക് പ്രവേശനം 2026; നാറ്റ പരീക്ഷാ വിശദാംശങ്ങൾ പ്രസിദ്ധീകരിച്ചു appeared first on Express Kerala.



