
ആലപ്പുഴ: ഭാര്യയ്ക്ക് മൊബൈലിൽ സന്ദേശം അയച്ചതിനെത്തുടർന്നുണ്ടായ തർക്കത്തിൽ അയൽവാസിയായ യുവാവിന് ക്രൂരമർദനം. ആലപ്പുഴ കൊമ്മാടിയിലാണ് സംഭവം. ചുറ്റിക കൊണ്ടുള്ള അടിയേറ്റ് തലയോട്ടി പൊട്ടിയ 28-കാരൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
കഴിഞ്ഞദിവസം ഉച്ചയ്ക്ക് ഒന്നരയോടെയാണ് അക്രമം നടന്നത്. നീ ഇല്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല എന്ന സന്ദേശം യുവാവ് അയൽവാസിയായ യുവതിക്ക് അയച്ചിരുന്നു. ഇത് യുവതിയുടെ ഭർത്താവ് കാണാനിടയായതാണ് പ്രകോപനത്തിന് കാരണമായത്.
പ്രകോപിതനായ ഭർത്താവ് ചുറ്റിക ഉപയോഗിച്ച് യുവാവിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആലപ്പുഴ നോർത്ത് പോലീസ് കേസെടുത്തിട്ടുണ്ട്.
The post ഭാര്യയ്ക്ക് മെസേജ് അയച്ചു; അയൽവാസിയുടെ തല ഭർത്താവ് ചുറ്റിക കൊണ്ട് അടിച്ചുതകർത്തു appeared first on Express Kerala.




