loader image
‘ഗണേഷ് കുമാർ വിവാദം അടഞ്ഞ അധ്യായം’; കുടുംബപ്രശ്നത്തെ രാഷ്ട്രീയവൽക്കരിക്കേണ്ടതില്ലെന്ന് എ.എൻ. ഷംസീർ

‘ഗണേഷ് കുമാർ വിവാദം അടഞ്ഞ അധ്യായം’; കുടുംബപ്രശ്നത്തെ രാഷ്ട്രീയവൽക്കരിക്കേണ്ടതില്ലെന്ന് എ.എൻ. ഷംസീർ

താഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെയുള്ള വിവാദങ്ങൾ അവസാനിച്ചെന്നും ഇത് വെറുമൊരു കുടുംബപ്രശ്നം മാത്രമാണെന്നും സ്പീക്കർ എ.എൻ. ഷംസീർ. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോപണങ്ങൾ ഉന്നയിച്ചവർ തന്നെ അത് പരിഹരിച്ചതായി വ്യക്തമാക്കിയ സാഹചര്യത്തിൽ ഇതൊരു രാഷ്ട്രീയ വിഷയമാക്കേണ്ടതില്ലെന്ന് സ്പീക്കർ കൂട്ടിച്ചേർത്തു.

മാധ്യമങ്ങൾ നൽകിയത് ഒരു കുടുംബത്തിനകത്തെ പ്രശ്നങ്ങളാണെന്നും അത് അവർ തന്നെ ഒത്തുതീർപ്പാക്കിയതായാണ് മനസ്സിലാക്കുന്നതെന്നും ഷംസീർ പറഞ്ഞു. ഇത്തരം സ്വകാര്യ വിഷയങ്ങൾ രാഷ്ട്രീയ പ്രശ്നങ്ങളായി മാറുമെന്ന് കരുതുന്നില്ല. നിലവിൽ നിയമസഭാ സമ്മേളനമില്ലെന്നും വരും ദിവസങ്ങളിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ ഇത്തരം കാര്യങ്ങളിൽ ജനങ്ങൾ അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

The post ‘ഗണേഷ് കുമാർ വിവാദം അടഞ്ഞ അധ്യായം’; കുടുംബപ്രശ്നത്തെ രാഷ്ട്രീയവൽക്കരിക്കേണ്ടതില്ലെന്ന് എ.എൻ. ഷംസീർ appeared first on Express Kerala.

Spread the love
See also  ബിരുദ പഠനത്തിന് വർഷം 20,000 രൂപ; മിന്ത്രയുടെ ‘മൈൻവിദ്യ’ സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം

New Report

Close