
പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസിന്റെ വിചാരണയ്ക്കിടെ പ്രോസിക്യൂഷന് തിരിച്ചടിയായി നിർണ്ണായക സാക്ഷികളുടെ കൂറുമാറ്റം. കേസിലെ പ്രതി ചെന്താമരയുടെ സഹോദരൻ രാധാകൃഷ്ണൻ, സഹോദരഭാര്യ രമ, അയൽവാസി പൊന്നുകുട്ടി എന്നിവരാണ് കോടതിയിൽ മൊഴി മാറ്റിപ്പറഞ്ഞത്. കൊലപാതകത്തിന് തലേദിവസം ചെന്താമര തന്നെ ഫോണിൽ വിളിച്ചിരുന്നുവെന്ന മുൻ മൊഴി സഹോദരൻ രാധാകൃഷ്ണൻ കോടതിയിൽ നിഷേധിച്ചു.
രമയും പൊന്നുകുട്ടിയും പോലീസിന് നൽകിയ മൊഴികളിലെ പല ഭാഗങ്ങളും വിചാരണ വേളയിൽ തള്ളിപ്പറഞ്ഞു. ഇതോടെ ഈ മൂന്ന് സാക്ഷികളെയും കൂറുമാറിയവരായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷൻ പാലക്കാട് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയിൽ വാദിച്ചു. 2025 ജനുവരി 27-നായിരുന്നു പോത്തുണ്ടി ബോയൻ നഗർ സ്വദേശികളായ സുധാകരനെയും മാതാവ് ലക്ഷ്മിയെയും ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. നേരത്തെ നടന്ന സജിതാ വധക്കേസിൽ ശിക്ഷിക്കപ്പെട്ട ചെന്താമര, ജാമ്യത്തിലിറങ്ങിയപ്പോഴാണ് സജിതയുടെ ഭർത്താവിനെയും അമ്മയെയും കൊലപ്പെടുത്തിയത്.
The post നെന്മാറ ഇരട്ടക്കൊലപാതകം! വിചാരണയ്ക്കിടെ ചെന്താമരയുടെ സഹോദരനും ബന്ധുക്കളും കൂറുമാറി appeared first on Express Kerala.




