നവോദയ സ്കൂളിൽ വീണ്ടും ആത്മഹത്യ; ഹോസ്റ്റലിൽ പ്ലസ് വൺ വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ

നവോദയ സ്കൂളിൽ വീണ്ടും ആത്മഹത്യ; ഹോസ്റ്റലിൽ പ്ലസ് വൺ വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ

ആലപ്പുഴ: ചെന്നിത്തല നവോദയ വിദ്യാലയത്തിൽ വീണ്ടും വിദ്യാർത്ഥിയുടെ ആത്മഹത്യ. പ്ലസ് വൺ വിദ്യാർത്ഥിയായ അഭിഗീത്തിനെ (17) ഹോസ്റ്റലിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കായംകുളം സ്വദേശിയായ അഭിഗീത് ഇന്ന് രാവിലെ ക്ലാസിൽ എത്തിയിരുന്നെങ്കിലും ഉച്ചയ്ക്ക് ശേഷം ക്ലാസില്‍ എത്തിയിരുന്നില്ല. തുടർന്നുള്ള തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

സംഭവസ്ഥലത്തുനിന്ന് പോലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. ‘I hate my life… Ammu Ammu…’ എന്നാണ് കുറിപ്പിൽ എഴുതിയിരിക്കുന്നത്. മരണം വ്യക്തിപരമായ കാരണങ്ങളാലാകാം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നാലുമാസം മുമ്പ് ഇതേ സ്കൂൾ ഹോസ്റ്റലിൽ മറ്റൊരു വിദ്യാർത്ഥിനിയും സമാനരീതിയിൽ ജീവനൊടുക്കിയിരുന്നു.

The post നവോദയ സ്കൂളിൽ വീണ്ടും ആത്മഹത്യ; ഹോസ്റ്റലിൽ പ്ലസ് വൺ വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ appeared first on Express Kerala.

Spread the love
See also  കശ്മീരിൽ വീണ്ടും നുഴഞ്ഞുകയറ്റ ശ്രമം; പാക് ഭീകരനെ സൈന്യം വധിച്ചു, അതിർത്തിയിൽ കനത്ത ജാഗ്രത

New Report

Close