loader image
പ്രധാനമന്ത്രിയുടെ സന്ദർശനം; കൊച്ചിയിൽ നാളെ ഗതാഗത നിയന്ത്രണം

പ്രധാനമന്ത്രിയുടെ സന്ദർശനം; കൊച്ചിയിൽ നാളെ ഗതാഗത നിയന്ത്രണം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തെത്തുടർന്ന് ബുധനാഴ്ച രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ നെടുമ്പാശ്ശേരി മുതൽ മുട്ടം വരെയുള്ള ഭാഗങ്ങളിൽ കടുത്ത ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. അങ്കമാലി ഭാഗത്ത് നിന്ന് ആലുവയിലേക്ക് വരുന്ന വലിയ വാഹനങ്ങളും ചരക്ക് ലോറികളും അങ്കമാലി- കാലടി MC റോഡ് വഴി തിരിഞ്ഞു പോകണം. എറണാകുളം ഭാഗത്ത് നിന്നുള്ളവർ സീപോർട്ട്- എയർപോർട്ട് റോഡ് വഴി മെഡിക്കൽ കോളേജ് റോഡിലൂടെ കാലടിയിലെത്തി എയർപോർട്ടിൽ പ്രവേശിക്കണം. അങ്കമാലി ഭാഗത്ത് നിന്നുള്ളവർ MC റോഡിൽ നിന്നും നായത്തോട് വഴി തിരിഞ്ഞ് എയർപോർട്ടിലേക്ക് പോകണം.

ഉച്ചയ്ക്ക് 1 മണിക്ക് ശേഷം ഹൈവേയിലേക്ക് സർവീസ് റോഡുകളിൽ നിന്നോ ഇടറോഡുകളിൽ നിന്നോ വാഹന പ്രവേശനം അനുവദിക്കില്ല. മെട്രോയിൽ യാത്ര ചെയ്യുന്നവർക്ക് രാവിലെ 10 മുതൽ വൈകിട്ട് 4 വരെ ആലുവ മുതൽ മുട്ടം വരെയുള്ള സ്റ്റേഷനുകൾക്കിടയിൽ നിയന്ത്രണങ്ങൾ ഉണ്ടായിരിക്കും. മുട്ടം മുതൽ നെടുമ്പാശ്ശേരി വരെയുള്ള റോഡിലോ റോഡരികിലോ വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല. നിയമലംഘനം നടത്തുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.

See also  ആത്മഹത്യയുടെ വക്കിലായിരുന്നു: വിവാഹമോചനത്തിന് ശേഷമുള്ള നാളുകളെക്കുറിച്ച് ഭഗത് മാനുവൽ

The post പ്രധാനമന്ത്രിയുടെ സന്ദർശനം; കൊച്ചിയിൽ നാളെ ഗതാഗത നിയന്ത്രണം appeared first on Express Kerala.

Spread the love

New Report

Close