കാട്ടാനയെ തുരത്തുന്നതിനിടെ ആക്രമണം; മണ്ണാർക്കാട് ഫോറസ്റ്റ് വാച്ചർക്ക് ദാരുണാന്ത്യം

കാട്ടാനയെ തുരത്തുന്നതിനിടെ ആക്രമണം; മണ്ണാർക്കാട് ഫോറസ്റ്റ് വാച്ചർക്ക് ദാരുണാന്ത്യം

പാലക്കാട്: മണ്ണാർക്കാട് തിരുവിഴാംകുന്നിൽ കാട്ടാനയുടെ ആക്രമണത്തിൽ ഫോറസ്റ്റ് വാച്ചർ കൊല്ലപ്പെട്ടു. ഷൈജു (28) ആണ് ഡ്യൂട്ടിക്കിടെ ദാരുണമായി മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് നാല് മണിയോടെയാണ് സംഭവം നടന്നത്. രണ്ട് കാട്ടാനകളെ കാട്ടിലേക്ക് തുരത്തി ഓടിക്കാനുള്ള ശ്രമത്തിലായിരുന്നു ഷൈജു. ആനകളെ തുരത്തുന്നതിനിടെ ഒരു കാട്ടാന തിരിഞ്ഞ് ഷൈജുവിനെ ആക്രമിക്കുകയായിരുന്നു.

The post കാട്ടാനയെ തുരത്തുന്നതിനിടെ ആക്രമണം; മണ്ണാർക്കാട് ഫോറസ്റ്റ് വാച്ചർക്ക് ദാരുണാന്ത്യം appeared first on Express Kerala.

Spread the love
Scroll to Top