ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സ് രാജിവെച്ചു; പകരക്കാരനായി രാഹുൽ ഭാട്ടിയ

ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സ് രാജിവെച്ചു; പകരക്കാരനായി രാഹുൽ ഭാട്ടിയ

പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പീറ്റർ എൽബേഴ്സ് സ്ഥാനം ഒഴിഞ്ഞു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് ഔദ്യോഗിക വിശദീകരണം. കഴിഞ്ഞ മാസങ്ങളിൽ കമ്പനി നേരിട്ട കടുത്ത പ്രവർത്തന പ്രതിസന്ധികൾക്ക് പിന്നാലെയാണ് ഈ പദവിയൊഴിയൽ.

മാനേജിങ് ഡയറക്ടർ രാഹുൽ ഭാട്ടിയ കമ്പനിയുടെ ഇടക്കാല ചുമതല ഏറ്റെടുത്തതായി ഇൻഡിഗോ അറിയിച്ചു. പ്രവർത്തന പിഴവുകളെത്തുടർന്ന് വ്യോമയാന റെഗുലേറ്ററായ ഡിജിസിഎ 22.20 കോടി രൂപ ഇൻഡിഗോയ്ക്ക് പിഴ ചുമത്തിയിരുന്നു. ഏകദേശം മൂന്ന് ലക്ഷത്തോളം യാത്രക്കാരെയാണ് ഈ പ്രതിസന്ധി ബാധിച്ചത്. 2022 സെപ്റ്റംബറിലാണ് എൽബേഴ്സ് ഇൻഡിഗോയുടെ തലപ്പത്തെത്തിയത്. കഴിഞ്ഞ ഡിസംബർ മുതൽ വിമാനങ്ങൾ റദ്ദാക്കിയതും വൈകിയതും കമ്പനിയുടെ പ്രതിച്ഛായയെയും സാമ്പത്തിക നിലയെയും കാര്യമായി ബാധിച്ചിരുന്നു.

The post ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സ് രാജിവെച്ചു; പകരക്കാരനായി രാഹുൽ ഭാട്ടിയ appeared first on Express Kerala.

Spread the love
See also  പുന്നപ്രയിൽ ഗ്യാസ് സിലിണ്ടറിൽ പച്ചവെള്ളം; കൈമലർത്തി ഏജൻസി, ദുരിതത്തിലായി ഭക്ഷ്യോൽപ്പന്ന നിർമ്മാണ യൂണിറ്റ്

New Report

Close