
സീറ്റ് നിഷേധിച്ചതിനെത്തുടർന്ന് പാർട്ടി നേതൃത്വത്തിനെതിരെ രൂക്ഷമായ ആരോപണങ്ങൾ ഉന്നയിച്ച നാട്ടിക സിറ്റിങ് എം.എൽ.എ സി.സി. മുകുന്ദനെ സി.പി.ഐ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. നിരന്തരമായ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയാണ് നടപടി.
രണ്ടാം തവണ മത്സരിക്കാൻ പാർട്ടി അവസരം നൽകാത്തതിനെത്തുടർന്ന് മുകുന്ദൻ നേതൃത്വവുമായി പരസ്യമായി ഇടഞ്ഞു. നാട്ടികയിൽ സ്ഥാനാർത്ഥിയായ മുൻ എം.എൽ.എ ഗീത ഗോപിക്ക് നൽകിയത് പെയ്‌മെന്റ് സീറ്റ് ആണെന്ന് മുകുന്ദൻ ആരോപിച്ചിരുന്നു. പാർട്ടിയിൽ ഇപ്പോൾ പണത്തിനാണ് സ്വാധീനമെന്ന അദ്ദേഹത്തിന്റെ പ്രസ്താവന സി.പി.ഐയെ വലിയ പ്രതിരോധത്തിലാക്കി. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നാട്ടിക മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് മുകുന്ദൻ പ്രഖ്യാപിച്ചിരുന്നു. ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം മണ്ഡലം കമ്മിറ്റിയാണ് പുറത്താക്കൽ തീരുമാനമെടുത്തത്.
The post നാട്ടികയിൽ പോര് മുറുകുന്നു; എം.എൽ.എ സി.സി. മുകുന്ദനെ സി.പി.ഐ പുറത്താക്കി appeared first on Express Kerala.




