ഇറാൻ ആക്രമണം; യുഎഇയിൽ മരണം ആറായി; പരിക്കേറ്റവർ 120 കടന്നു

ഇറാൻ ആക്രമണം; യുഎഇയിൽ മരണം ആറായി; പരിക്കേറ്റവർ 120 കടന്നു

ശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്നതിനിടെ യുഎഇ ലക്ഷ്യമാക്കി ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണങ്ങളിൽ മരിച്ചവരുടെ എണ്ണം ആറായി ഉയർന്നു. കൊല്ലപ്പെട്ടവരിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളും ഉൾപ്പെടുന്നുണ്ടെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു.

യുഎഇക്ക് പുറമെ പാകിസ്താൻ, ബംഗ്ലാദേശ്, നേപ്പാൾ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് കൊല്ലപ്പെട്ടത്. ഇന്ന് 5 പേർക്ക് കൂടി പരിക്കേറ്റതോടെ ആകെ പരിക്കേറ്റവരുടെ എണ്ണം 122 ആയി ഉയർന്നു. ഇറാൻ തൊടുത്തുവിട്ട മിസൈലുകളെയും ഡ്രോണുകളെയും യുഎഇ സൈന്യം വലിയതോതിൽ പ്രതിരോധിച്ചു. അയച്ച 9 മിസൈലുകളിൽ 8 എണ്ണം പ്രതിരോധ സംവിധാനങ്ങൾ തകർത്തു. 35 ഡ്രോൺ ആക്രമണശ്രമങ്ങളിൽ 26 എണ്ണവും വെടിവെച്ചിട്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

The post ഇറാൻ ആക്രമണം; യുഎഇയിൽ മരണം ആറായി; പരിക്കേറ്റവർ 120 കടന്നു appeared first on Express Kerala.

Spread the love
See also  അടിമുടി മാറി ഫോർച്യൂണർ; കരുത്തൻ ലുക്കും ഹൈബ്രിഡ് എഞ്ചിനുമായി പുതിയ തലമുറ വരുന്നു

New Report

Close