“സ്വയം ഇല്ലാതാകാതെ ശ്രദ്ധിച്ചോ”; ട്രംപിന് ഇറാന്റെ മറുപടി; അതിശക്തമായ ആക്രമണത്തിന് അമേരിക്ക

“സ്വയം ഇല്ലാതാകാതെ ശ്രദ്ധിച്ചോ”; ട്രംപിന് ഇറാന്റെ മറുപടി; അതിശക്തമായ ആക്രമണത്തിന് അമേരിക്ക

ഹോർമുസ് കടലിടുക്കിനെച്ചൊല്ലിയുള്ള തർക്കം അമേരിക്കൻ-ഇറാൻ നേരിട്ടുള്ള യുദ്ധത്തിലേക്ക് നീങ്ങുന്നു. ഇറാനെ ഇല്ലാതാക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ ഭീഷണിക്ക്, സ്വയം ഇല്ലാതാകാതെ ശ്രദ്ധിച്ചോ എന്ന കടുത്ത ഭാഷയിലാണ് ഇറാൻ മറുപടി നൽകിയത്.

നിങ്ങളേക്കാൾ വലിയവർ വിചാരിച്ചിട്ടും ഇറാനെ ഇല്ലാതാക്കാൻ കഴിഞ്ഞിട്ടില്ല, നിങ്ങളുടെ പൊള്ളയായ ഭീഷണി കണ്ട് ഇറാൻ ഭയക്കില്ല എന്ന് ഇറാൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലാരിജാനി വ്യക്തമാക്കി. ഹോർമുസ് കടലിടുക്ക് യുദ്ധക്കൊതിയന്മാർക്ക് പരാജയത്തിന്റെ പാതയായിരിക്കുമെന്നും അദ്ദേഹം എക്‌സിലൂടെ ട്രംപിന് മറുപടി നൽകി.

Also Read: ഹോർമുസ് പിടിച്ചെടുക്കുമെന്ന് ട്രംപ്, ഒരിറ്റു എണ്ണ വിടില്ലെന്ന് ഇറാൻ; എണ്ണവില കുതിക്കുന്നു

ഇറാനിൽ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും തീവ്രമായ ആക്രമണം നടത്തുമെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് പ്രഖ്യാപിച്ചു. ഏറ്റവും കൂടുതൽ ബോംബറുകളും പോരാളികളും ഇന്നത്തെ നീക്കത്തിൽ പങ്കെടുക്കും. ഇറാന്റെ മിസൈൽ ശേഷി തകർക്കുക, നാവികസേനയെ പൂർണ്ണമായും നശിപ്പിക്കുക, ഇറാന്റെ ആണവായുധ മോഹങ്ങൾ എന്നെന്നേക്കുമായി അവസാനിപ്പിക്കുക എന്നീ മൂന്ന് പ്രധാന ലക്ഷ്യങ്ങളിലാണ് അമേരിക്ക ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ഹെഗ്സെത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു. യുദ്ധം എപ്പോൾ അവസാനിക്കണമെന്ന് പ്രസിഡന്റ് ട്രംപ് തീരുമാനിക്കുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

See also  ക്രെറ്റയുടെ സിംഹാസനം ഇളകുമോ? വെല്ലുവിളിയുമായി മൂന്ന് കരുത്തൻ എസ്‌യുവികൾ വിപണിയിലേക്ക്!

The post “സ്വയം ഇല്ലാതാകാതെ ശ്രദ്ധിച്ചോ”; ട്രംപിന് ഇറാന്റെ മറുപടി; അതിശക്തമായ ആക്രമണത്തിന് അമേരിക്ക appeared first on Express Kerala.

Spread the love

New Report

Close