loader image
ഇറാൻ ‘സ്ലീപ്പർ സെല്ലുകൾ’ ഉണരുന്നു; രഹസ്യ സന്ദേശങ്ങൾ കൈമാറിയതായി അമേരിക്കൻ ഇന്റലിജൻസ്

ഇറാൻ ‘സ്ലീപ്പർ സെല്ലുകൾ’ ഉണരുന്നു; രഹസ്യ സന്ദേശങ്ങൾ കൈമാറിയതായി അമേരിക്കൻ ഇന്റലിജൻസ്

റാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിന് പിന്നാലെ, ലോകമെമ്പാടുമുള്ള തങ്ങളുടെ ‘സ്ലീപ്പർ സെല്ലുകളെ’ ഇറാൻ സജീവമാക്കിയതായി അമേരിക്കൻ ഇന്റലിജൻസ് റിപ്പോർട്ട്. ഇറാനിൽ നിന്ന് ഉത്ഭവിച്ചതെന്ന് കരുതപ്പെടുന്ന ദുരൂഹമായ രഹസ്യ കോഡുകൾ കണ്ടെത്തിയതിനെത്തുടർന്ന് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾ അതീവ ജാഗ്രത പുറപ്പെടുവിച്ചു.

ഇന്റർനെറ്റോ മൊബൈൽ നെറ്റ്‌വർക്കുകളോ ഉപയോഗിക്കാതെ, അത്യാധുനിക റേഡിയോ ഫ്രീക്വൻസി വഴിയാണ് ഈ സന്ദേശങ്ങൾ കൈമാറിയിരിക്കുന്നത്. ഡിജിറ്റൽ തെളിവുകൾ അവശേഷിപ്പിക്കാതിരിക്കാനാണ് ഈ പഴയകാല ആശയവിനിമയ രീതി ഇറാൻ തിരഞ്ഞെടുത്തതെന്ന് കരുതപ്പെടുന്നു. വിവിധ രാജ്യങ്ങളിലൂടെ പുനഃസംപ്രേഷണം ചെയ്യപ്പെട്ട ഈ സന്ദശങ്ങൾ, കൃത്യമായ ഡികോഡിംഗ് കീ കൈവശമുള്ള സ്ലീപ്പർ സെല്ലുകൾക്ക് ആക്രമണം നടത്താനുള്ള ട്രിഗർ നിർദ്ദേശങ്ങളാകാമെന്നാണ് എബിസി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്.

Also Read: ഇറാനിൽ ഇന്ന് കനത്ത പ്രഹരം; നിർണ്ണായക വിജയം ഉടനെന്ന് അമേരിക്ക

ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തിയ ആക്രമണത്തിലാണ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടത്. ഇതോടെ ഓപ്പറേഷൻ എപ്പിക് ഫ്യൂറി എന്ന് പേരിട്ടിരിക്കുന്ന യുദ്ധം 11-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഖമേനിയുടെ വധത്തിന് പ്രതികാരം ചെയ്യാൻ സ്ലീപ്പർ സെല്ലുകൾ വഴി വിദേശ രാജ്യങ്ങളിൽ ആക്രമണത്തിന് ഇറാൻ പദ്ധതിയിടുന്നതായാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തിൽ എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ രാജ്യത്തെ സുരക്ഷാ ഏജൻസികൾക്ക് കർശന ജാഗ്രതാ നിർദ്ദേശം നൽകി.

See also  ശബരിമല സ്വർണക്കൊള്ള! ദേവസ്വം ബോർഡ് മുൻ അംഗം വിജയകുമാറിന് ജാമ്യമില്ല

ഇസ്രയേലിനും അമേരിക്കയ്ക്കും മെതിരായ പോരാട്ടം ഇതര രാജ്യങ്ങളിലേക്കും വ്യാപിക്കുകയാണ്. ഖത്തർ, സൗദി അറേബ്യ, തുർക്കി, യുഎഇ തുടങ്ങിയ രാജ്യങ്ങളെ ഇറാൻ അക്രമിക്കുമ്പോൾ, ഇസ്രയേൽ ലക്ഷ്യമിടുന്നത് ലബനനെയാണ്.

The post ഇറാൻ ‘സ്ലീപ്പർ സെല്ലുകൾ’ ഉണരുന്നു; രഹസ്യ സന്ദേശങ്ങൾ കൈമാറിയതായി അമേരിക്കൻ ഇന്റലിജൻസ് appeared first on Express Kerala.

Spread the love

New Report

Close