
പശ്ചിമേഷ്യയെ മുൾമുനയിൽ നിർത്തിക്കൊണ്ട് ഇറാൻ-ഇസ്രയേൽ യുദ്ധം പന്ത്രണ്ടാം ദിവസത്തിലേക്ക് കടന്നു. ഇറാന്റെ ആകാശപരിധിയിലും സമുദ്രമേഖലയിലും ആക്രമണം കടുപ്പിച്ചിരിക്കുകയാണ് അമേരിക്കയും ഇസ്രയേലും. ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാൻ ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ ഇസ്രയേൽ വ്യോമസേന ശക്തമായ ആക്രമണമാണ് നടത്തിയത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വൻ സ്ഫോടനങ്ങൾ ഉണ്ടായതായും റിപ്പോർട്ടുകളുണ്ട്. ഇറാന്റെ സൈനിക കേന്ദ്രങ്ങളെയും തന്ത്രപ്രധാന മേഖലകളെയും ലക്ഷ്യമിട്ടാണ് പുതിയ നീക്കം.
സഖ്യകക്ഷികളുടെ ആക്രമണത്തിന് മിസൈലുകളിലൂടെയാണ് ഇറാൻ മറുപടി നൽകുന്നത്. സെൻട്രൽ ഇസ്രയേലിലേക്ക് മിസൈലുകൾ പായുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. കൂടാതെ, ബഹ്‌റൈനിലെയും ഇറാഖി കുർദിസ്ഥാനിലെയും അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ വിപ്ലവ ഗാർഡ് ശക്തമായ ആക്രമണം നടത്തിയെന്ന് ഇറാനി മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു.
Also Read: ഇറാൻ ‘സ്ലീപ്പർ സെല്ലുകൾ’ ഉണരുന്നു; രഹസ്യ സന്ദേശങ്ങൾ കൈമാറിയതായി അമേരിക്കൻ ഇന്റലിജൻസ്
തങ്ങളുടെ പടക്കപ്പൽ മുക്കിയതിൽ അമേരിക്കയ്ക്കെതിരെ കടുത്ത ഭാഷയിലാണ് ഇറാൻ പ്രതികരിച്ചത്. രക്ഷാപ്രവർത്തനം പോലും തടസ്സപ്പെടുത്തിയ അമേരിക്കയുടെ നടപടി നാസികളേക്കാൾ ക്രൂരമാണെന്ന് ഇറാൻ ആരോപിച്ചു. യുദ്ധം കൂടുതൽ സങ്കീർണ്ണമാക്കിക്കൊണ്ട് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലൻസ്കി നിർണ്ണായക പ്രഖ്യാപനം നടത്തി. ഗൾഫ് രാജ്യങ്ങളിൽ ഇറാന്റെ ഡ്രോൺ ആക്രമണങ്ങളെ നേരിടാൻ യുക്രെയ്ൻ സേന എത്തുമെന്ന് സെലൻസ്കി അറിയിച്ചു.
The post ആകാശത്തും കടലിലും തീപാറുന്ന പോരാട്ടം; ഇറാനിൽ ഇസ്രയേൽ ബോംബാക്രമണം, മിസൈലുകളുമായി ഇറാൻ തിരിച്ചടിക്കുന്നു appeared first on Express Kerala.




