ഇൻസ്റ്റഗ്രാം പണിമുടക്കി; മെസേജുകൾ അയക്കാൻ കഴിയാതെ ഉപയോക്താക്കൾ വലഞ്ഞു

ഇൻസ്റ്റഗ്രാം പണിമുടക്കി; മെസേജുകൾ അയക്കാൻ കഴിയാതെ ഉപയോക്താക്കൾ വലഞ്ഞു

ൻസ്റ്റഗ്രാം സേവനങ്ങൾ ആഗോളതലത്തിൽ തടസ്സപ്പെട്ടതായി റിപ്പോർട്ട്. ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് ഇൻസ്റ്റഗ്രാം ഉപയോക്താക്കൾ വിവിധ സാങ്കേതിക പ്രശ്നങ്ങൾ നേരിട്ടു തുടങ്ങിയത്. ഇന്ത്യയിലും അമേരിക്കയും ഉൾപ്പെടെ ആയിരക്കണക്കിന് പേർക്ക് ആപ്പ് ആക്‌സസ് ചെയ്യുന്നതിനും സന്ദേശങ്ങൾ അയക്കുന്നതിനും തടസ്സം നേരിടുന്നുണ്ട്. ഇൻസ്റ്റഗ്രാമിൽ മെസേജുകൾ (ഡിഎം) അയക്കാൻ കഴിയുന്നില്ലെന്നാണ് ഭൂരിഭാഗം പേരുടെയും പരാതി.

സന്ദേശങ്ങൾ അയക്കാൻ ശ്രമിക്കുമ്പോൾ സാങ്കേതിക പിഴവുകൾ കാണിക്കുന്നതായും ഫീഡുകൾ അപ്‌ഡേറ്റ് ചെയ്യാൻ സാധിക്കുന്നില്ലെന്നും വെബ്‌സൈറ്റ് ഔട്ടേജ് ട്രാക്കറായ ഡൗൺഡിറ്റക്റ്ററിൽ ആയിരക്കണക്കിന് ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്തു. ഇൻസ്റ്റഗ്രാം ആപ്പിന് പുറമെ വെബ്‌സൈറ്റും ആക്‌സസ് ചെയ്യുന്നതിൽ പലരും ബുദ്ധിമുട്ട് നേരിടുന്നുണ്ട്.

Also Read:കോഡർമാർക്ക് പണിയാകുമോ? പുൾ റിക്വസ്റ്റുകൾ അവലോകനം ചെയ്യാൻ ഇനി ക്ലോഡ് AI ഏജന്റുകൾ!

ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ സേവനം ഭാഗികമായോ പൂർണ്ണമായോ തടസ്സപ്പെട്ടതായാണ് വിവരം. എന്നാൽ ഈ സാങ്കേതിക തകരാറിന്റെ കാരണമെന്താണെന്നോ പ്രശ്നം എപ്പോൾ പരിഹരിക്കുമെന്നോ ഉള്ള കാര്യത്തിൽ ഇൻസ്റ്റഗ്രാമിന്റെ മാതൃകമ്പനിയായ മെറ്റ ഇതുവരെ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല. നിലവിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ നിരവധി പേരാണ് തങ്ങളുടെ അക്കൗണ്ടുകൾ പ്രവർത്തിക്കുന്നില്ലെന്ന പരാതിയുമായി രംഗത്തെത്തുന്നത്.

The post ഇൻസ്റ്റഗ്രാം പണിമുടക്കി; മെസേജുകൾ അയക്കാൻ കഴിയാതെ ഉപയോക്താക്കൾ വലഞ്ഞു appeared first on Express Kerala.

Spread the love
Scroll to Top