വിമാനയാത്രക്കാർക്ക് ഇരുട്ടടി; എയർ ഇന്ത്യ ടിക്കറ്റ് നിരക്കുകൾ വർധിപ്പിക്കുന്നു!

വിമാനയാത്രക്കാർക്ക് ഇരുട്ടടി; എയർ ഇന്ത്യ ടിക്കറ്റ് നിരക്കുകൾ വർധിപ്പിക്കുന്നു!

മിഡിൽ ഈസ്റ്റ് പ്രതിസന്ധിയെത്തുടർന്ന് ആഗോളതലത്തിൽ എണ്ണവില കുതിച്ചുയരുന്ന സാഹചര്യത്തിൽ, വിമാന ടിക്കറ്റ് നിരക്കുകൾ വർധിപ്പിക്കാൻ എയർ ഇന്ത്യ തീരുമാനിച്ചു. പ്രവർത്തനച്ചെലവിന്റെ 40 ശതമാനത്തോളം വരുന്ന ഏവിയേഷൻ ടർബൈൻ ഇന്ധനത്തിന് ഉണ്ടായ അമിത വിലവർദ്ധനവും മെട്രോ നഗരങ്ങളിലെ ഉയർന്ന നികുതിയുമാണ് ഇന്ധന സർചാർജ് വർധിപ്പിക്കാൻ കമ്പനിയെ പ്രേരിപ്പിച്ചത്. എയർ ഇന്ത്യ എക്സ്പ്രസ് ഉൾപ്പെടെയുള്ള വിമാനങ്ങളിൽ ആഭ്യന്തര-അന്തർദേശീയ യാത്രകൾക്ക് ഈ മാറ്റം ബാധകമാകുമെന്നും 2026 മാർച്ച് മുതൽ ഘട്ടം ഘട്ടമായിട്ടായിരിക്കും പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വരികയെന്നും അധികൃതർ വ്യക്തമാക്കി.

രണ്ട് ഘട്ടങ്ങളിലായാണ് പ്രാഥമികമായി സർചാർജ് നടപ്പിലാക്കുന്നത്. മാർച്ച് 12 മുതൽ ആരംഭിക്കുന്ന ആദ്യ ഘട്ടത്തിൽ ആഭ്യന്തര യാത്രകൾക്കും സാർക്ക് രാജ്യങ്ങളിലേക്കും 399 രൂപ അധികമായി നൽകണം. കൂടാതെ മിഡിൽ ഈസ്റ്റിലേക്ക് 10, തെക്കുകിഴക്കൻ ഏഷ്യയിലേക്ക് 60 (മുമ്പ് 40), ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് 90 (മുമ്പ് 60) എന്നിങ്ങനെയാണ് പുതുക്കിയ നിരക്കുകൾ. മാർച്ച് 18 മുതൽ തുടങ്ങുന്ന രണ്ടാം ഘട്ടത്തിൽ യൂറോപ്പിലേക്കുള്ള യാത്രയ്ക്ക് 125 ഉം, വടക്കേ അമേരിക്ക, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലേക്ക് 200 ഉം സർചാർജ് ഈടാക്കും. ജപ്പാൻ, ഹോങ്കോംഗ് തുടങ്ങിയ വിദൂര കിഴക്കൻ രാജ്യങ്ങളിലേക്കുള്ള നിരക്കുകൾ മൂന്നാം ഘട്ടത്തിൽ പ്രഖ്യാപിക്കുന്നതാണ്.

See also  നിശബ്ദ കൊലയാളിയായി ഓസ്റ്റിയോപൊറോസിസ്; എല്ലുകളുടെ ആരോഗ്യത്തിന് ചെറുപ്പം മുതലേ കരുതൽ വേണം

Also Read: പ്രതിസന്ധിയിൽ ഫോക്‌സ്‌വാഗൺ; 2030 ഓടെ 50,000 തൊഴിലവസരങ്ങൾ വെട്ടിക്കുറയ്ക്കുന്നു

യാത്രക്കാർക്ക് ആശ്വാസകരമായ വാർത്ത എന്തെന്നാൽ, സർചാർജ് വർധന പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്തവരെ ഈ മാറ്റം ബാധിക്കില്ല. എന്നാൽ പഴയ ബുക്കിംഗുകളിൽ തീയതിയോ യാത്രാ പദ്ധതിയോ മാറ്റാൻ ആഗ്രഹിക്കുന്നവർ പുതുക്കിയ നിരക്ക് നൽകേണ്ടി വരും. ഇതിനിടെ, പശ്ചിമേഷ്യൻ മേഖലയിലെ പ്രതിസന്ധികൾക്കിടയിലും യാത്രക്കാരുടെ സൗകര്യാർത്ഥം മാർച്ച് 11-ന് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും സംയുക്തമായി 58 സർവീസുകൾ നടത്തുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

The post വിമാനയാത്രക്കാർക്ക് ഇരുട്ടടി; എയർ ഇന്ത്യ ടിക്കറ്റ് നിരക്കുകൾ വർധിപ്പിക്കുന്നു! appeared first on Express Kerala.

Spread the love

New Report

Close