ഇറാന്റെ പുതിയ നേതാവിന് കിം ജോങ് ഉന്നിന്റെ പിന്തുണ; അമേരിക്കയ്ക്കും ഇസ്രയേലിനും മുന്നറിയിപ്പുമായി ഉത്തരകൊറിയ

ഇറാന്റെ പുതിയ നേതാവിന് കിം ജോങ് ഉന്നിന്റെ പിന്തുണ; അമേരിക്കയ്ക്കും ഇസ്രയേലിനും മുന്നറിയിപ്പുമായി ഉത്തരകൊറിയ

ക്ഷിണ കൊറിയ: ഇറാന്റെ പുതിയ പരമോന്നത നേതാവായി മുജ്തബ ഖമേനി നിയമിതനായതിനെ ഉത്തരകൊറിയ ഔദ്യോഗികമായി സ്വാഗതം ചെയ്തു. മേഖലയിലെ സമാധാനത്തിന് അമേരിക്കയും ഇസ്രയേലും തുരങ്കം വെക്കുകയാണെന്ന് ഉത്തരകൊറിയൻ സ്റ്റേറ്റ് മീഡിയ ബുധനാഴ്ച റിപ്പോർട്ട് ചെയ്തു. ഇറാനിയൻ ജനതയുടെ തിരഞ്ഞെടുപ്പിനെ ബഹുമാനിക്കുന്നുവെന്ന് വ്യക്തമാക്കിയ ഉത്തരകൊറിയ, ഇറാന്റെ രാഷ്ട്രീയ വ്യവസ്ഥയെ അട്ടിമറിക്കാനുള്ള അമേരിക്കയുടെ നീക്കങ്ങളെ രൂക്ഷമായി വിമർശിച്ചു.

മിസൈൽ പരീക്ഷണവുമായി കിം ജോങ് ഉൻ

ഇറാൻ പ്രതിസന്ധികൾക്കിടയിൽ, തന്റെ സൈനിക ശക്തി വിളിച്ചോതി ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ പുതിയ ക്രൂയിസ് മിസൈൽ പരീക്ഷണം നിരീക്ഷിച്ചു. നാവികസേനയെ ആണവായുധങ്ങൾ കൊണ്ട് സജ്ജമാക്കുന്ന പ്രക്രിയയുടെ ഭാഗമായാണ് ഈ വിക്ഷേപണമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. അമേരിക്കയും ​ദക്ഷിണകൊറിയയും സംയുക്തമായി നടത്തുന്ന ‘ഫ്രീഡം ഷീൽഡ്’ സൈനികാഭ്യാസത്തിന് “ഭയാനകമായ പ്രത്യാഘാതങ്ങൾ” ഉണ്ടാകുമെന്ന് കിം മുന്നറിയിപ്പ് നൽകി. തന്റെ മകൾ ജു എയ്‌ക്കൊപ്പമാണ് കിം പരീക്ഷണങ്ങൾ വിലയിരുത്താനെത്തിയത്.

Also Read: ഇറാന് കനത്ത പ്രഹരം! 16 കപ്പലുകൾ തകർത്തെന്ന് അമേരിക്ക; റഷ്യൻ കോൺസുലേറ്റിന് നേരെ ആക്രമണം

See also  ആകാശത്ത് ഡ്രോണുകളും കടലിൽ ചാവേർ ബോട്ടുകളുമായി ഇറാന്റെ പടയോട്ടം!

അമേരിക്കയും ഇസ്രയേലും ചേർന്ന് ലോകമെമ്പാടും അസ്ഥിരത വർദ്ധിപ്പിക്കുകയാണെന്ന് ഉത്തരകൊറിയൻ വിദേശകാര്യ മന്ത്രാലയം ആരോപിച്ചു. ഇറാന്റെ പരമാധികാരത്തെ ലംഘിക്കുന്ന ഇത്തരം നടപടികൾ ഒരിക്കലും സഹിക്കാനാവില്ലെന്നും വക്താവ് കൂട്ടിച്ചേർത്തു. അമേരിക്ക ഉത്തരകൊറിയയുടെ ആണവ പദവി അംഗീകരിച്ചാൽ മാത്രമേ ഇരുരാജ്യങ്ങൾക്കും ഒത്തുപോകാൻ കഴിയൂ എന്ന നിലപാടിൽ കിം ജോങ് ഉൻ ഉറച്ചുനിൽക്കുകയാണ്.

ആണവ പോർമുനകൾ വഹിക്കാൻ ശേഷിയുള്ള മിസൈലുകൾ ഉപയോഗിച്ച് നാവികസേനയെ ശക്തിപ്പെടുത്താനാണ് ഉത്തരകൊറിയയുടെ നീക്കം. ഇതിനായി 5,000 ടൺ ഭാരമുള്ള ഡിസ്ട്രോയറുകൾ രാജ്യം സജ്ജമാക്കിയിട്ടുണ്ട്. ഇറാനിലെ യുദ്ധസമാനമായ സാഹചര്യം മുൻനിർത്തി, അമേരിക്കയുടെ ഏത് നീക്കത്തെയും പ്രതിരോധിക്കാൻ തങ്ങൾ തയ്യാറാണെന്ന സന്ദേശമാണ് പുതിയ മിസൈൽ പരീക്ഷണത്തിലൂടെ ഉത്തരകൊറിയ നൽകുന്നത്.

The post ഇറാന്റെ പുതിയ നേതാവിന് കിം ജോങ് ഉന്നിന്റെ പിന്തുണ; അമേരിക്കയ്ക്കും ഇസ്രയേലിനും മുന്നറിയിപ്പുമായി ഉത്തരകൊറിയ appeared first on Express Kerala.

Spread the love

New Report

Close