ഹോർമുസ് കടലിടുക്കിൽ ഭീതി; ഇന്ത്യയുടെ ഊർജ്ജ പ്രതിസന്ധി പരിഹരിക്കാൻ കാനഡയുടെ ഓഫർ

ഹോർമുസ് കടലിടുക്കിൽ ഭീതി; ഇന്ത്യയുടെ ഊർജ്ജ പ്രതിസന്ധി പരിഹരിക്കാൻ കാനഡയുടെ ഓഫർ

ശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഹോർമുസ് കടലിടുക്കിലൂടെയുള്ള ഇന്ധനനീക്കം അനിശ്ചിതത്വത്തിലായതോടെ, ഇന്ത്യയുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കാൻ സഹായഹസ്തവുമായി കാനഡ. ഇന്ത്യയ്ക്ക് ആവശ്യമായ എണ്ണയും ദ്രവീകൃത പ്രകൃതിവാതകവും ദീർഘകാലാടിസ്ഥാനത്തിൽ വിതരണം ചെയ്യാൻ തയ്യാറാണെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി വ്യക്തമാക്കി.

വരും പതിറ്റാണ്ടുകളിൽ ഇന്ത്യയുടെ ഊർജ്ജ ആവശ്യങ്ങൾ ഗണ്യമായി വർദ്ധിക്കുമെന്നും ആഗോളതലത്തിൽ അതിവേഗം വളരുന്ന ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ വിശ്വസ്ത പങ്കാളിയാകാനാണ് കാനഡ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. 2040-ഓടെ ഇന്ത്യയുടെ ഊർജ്ജ ഉപഭോഗം ഇരട്ടിയാകാൻ സാധ്യതയുള്ളതിനാൽ എണ്ണ, വാതകം, ആണവോർജ്ജം എന്നീ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കും. കൂടാതെ, ഇന്ത്യയുടെ ഹരിത ഊർജ്ജ പരിവർത്തനത്തിന് പിന്തുണ നൽകുന്നതിനായി പശ്ചിമ തീരത്തുനിന്നുള്ള എൽ.എൻ.ജി വിതരണവും ക്ലീൻ ടെക്നോളജിക്ക് ആവശ്യമായ ധാതുക്കളുടെ കൈമാറ്റവും കാനഡ വാഗ്ദാനം ചെയ്തിട്ടുണ്ട്.

Also Read:ചരിത്ര വിധി; രാജ്യത്ത് ആദ്യമായി ദയാവധത്തിന് സുപ്രീം കോടതി അനുമതി

ഏകദേശം 2.5 ബില്യൺ ഡോളർ മൂല്യമുള്ള യുറേനിയം വിതരണ കരാറിനെക്കുറിച്ചുള്ള ചർച്ചകളും പുരോഗമിക്കുകയാണ്. ഇത് ഇന്ത്യയുടെ ആണവോർജ്ജ പദ്ധതികൾക്ക് വലിയ കരുത്താകും. ഇന്ധന ഇറക്കുമതിക്കായി ഹോർമുസ് കടലിടുക്കിനെ മാത്രം ആശ്രയിക്കുന്നത് കുറയ്ക്കാൻ ലക്ഷ്യമിടുന്ന ഇന്ത്യയ്ക്ക് റഷ്യയ്ക്കും യൂറോപ്പിനും പിന്നാലെ കാനഡയുടെ ഈ വാഗ്ദാനം വലിയ ആശ്വാസമാണ് നൽകുന്നത്.

See also  ഹെൽമെറ്റിനുള്ളിൽ ഫോൺ വെച്ചുള്ള ‘അതിസാമർത്ഥ്യം’ വേണ്ട; വീണ്ടും കർശന മുന്നറിയിപ്പുമായി എംവിഡി

The post ഹോർമുസ് കടലിടുക്കിൽ ഭീതി; ഇന്ത്യയുടെ ഊർജ്ജ പ്രതിസന്ധി പരിഹരിക്കാൻ കാനഡയുടെ ഓഫർ appeared first on Express Kerala.

Spread the love

New Report

Close