
പാലക്കാട്: കണ്ണൂർ-യശ്വന്ത്പുർ എക്‌സ്പ്രസിൽ നിന്ന് വീണ് യുവാവ് മരിച്ച സംഭവം കൊലപാതകമാണെന്ന് റെയിൽവേ പോലീസ് സ്ഥിരീകരിച്ചു. ഗൂഡല്ലൂർ സ്വദേശി മുകേഷ് (22) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മുകേഷിന്റെ കൂടെ ജോലി ചെയ്തിരുന്ന ഗൂഡല്ലൂർ സ്വദേശിയെ (36) പോലീസ് അറസ്റ്റ് ചെയ്തു.
കാഞ്ഞിരക്കടവിൽ ഞായറാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. കണ്ണൂർ-യശ്വന്ത്പുർ എക്‌സ്പ്രസിൽ യാത്രചെയ്യുമ്പോഴാണ് മുകേഷ് വീണത്. പാലക്കാട് ജങ്ഷൻ സ്റ്റേഷൻ പിന്നിട്ട ശേഷം പ്രതി തന്റെ മകളെ തിരഞ്ഞു നടന്നപ്പോഴാണ് മുകേഷിനൊപ്പം വാതിൽപ്പടിയിലിരിക്കുന്നത് കണ്ടത്. ഇതിലുണ്ടായ തർക്കത്തിനൊടുവിൽ മുകേഷിനെ ട്രെയിനിൽ നിന്ന് പുറത്തേക്ക് ചവിട്ടി തള്ളുകയായിരുന്നു.
Also Read: 12 വയസ്സുകാരനെ പീഡിപ്പിച്ചു; മദ്രസ അധ്യാപകന് 30 വർഷം കഠിനതടവ്
മകളോട് മോശമായി പെരുമാറി എന്ന പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മരിച്ച മുകേഷിനെതിരെ പോലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിന് ശേഷം കോയമ്പത്തൂരിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. കൃത്യം നടത്തുമ്പോൾ ഇയാൾ മദ്യപിച്ചിരുന്നതായി പോലീസ് പറഞ്ഞു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. ഞായറാഴ്ച രാത്രി നടന്ന സംഭവത്തിന് ശേഷം നടത്തിയ തിരച്ചിലിൽ ചൊവ്വാഴ്ച രാവിലെയാണ് കാഞ്ഞിരക്കടവ് പുഴയോരത്ത് നിന്ന് മൃതദേഹം കണ്ടെത്തിയത്.
The post പാലക്കാട് ട്രെയിൻ മരണം കൊലപാതകം; മകൾക്കൊപ്പം കണ്ട യുവാവിനെ പിതാവ് ചവിട്ടി താഴെയിട്ടു appeared first on Express Kerala.



