‘തുടരണോ ഈ കോഴിമന്ത്രി’; മന്ത്രി ഗണേഷ് കുമാറിനെതിരെ തമ്പാനൂരിൽ പ്രതിഷേധം

‘തുടരണോ ഈ കോഴിമന്ത്രി’; മന്ത്രി ഗണേഷ് കുമാറിനെതിരെ തമ്പാനൂരിൽ പ്രതിഷേധം

തിരുവനന്തപുരം: ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് തമ്പാനൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. പോസ്റ്ററുകൾ ബസ്സുകളിൽ പതിപ്പിച്ചും മുദ്രാവാക്യം വിളിച്ചുമായിരുന്നു പ്രതിഷേധം.

‘തുടരണോ ഈ കോഴിമന്ത്രി’ എന്നെഴുതിയ പോസ്റ്ററുകൾ ഡിപ്പോയ്ക്കുള്ളിലെ കെ.എസ്.ആർ.ടി.സി ബസ്സുകളിലും പരിസരത്തും പ്രവർത്തകർ വ്യാപകമായി പതിപ്പിച്ചു. പ്രവർത്തകർ പതിപ്പിച്ച പോസ്റ്ററുകൾ നീക്കം ചെയ്യാൻ പോലീസ് ശ്രമിച്ചതോടെയാണ് സ്ഥിതിഗതികൾ വഷളായത്. ഇത് പോലീസും പ്രവർത്തകരും തമ്മിലുള്ള ഉന്തും തള്ളും രൂക്ഷമാക്കി. പ്രതിഷേധത്തിനിടെ പോലീസുകാരനെ മർദിച്ചു എന്നാരോപിച്ച് പ്രവർത്തകരെ പോലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി.

The post ‘തുടരണോ ഈ കോഴിമന്ത്രി’; മന്ത്രി ഗണേഷ് കുമാറിനെതിരെ തമ്പാനൂരിൽ പ്രതിഷേധം appeared first on Express Kerala.

Spread the love
See also  യുദ്ധത്തിന്റെ അവസാനം അമേരിക്ക തീരുമാനിക്കില്ല

New Report

Close