വികസനക്കുതിപ്പുമായി പ്രധാനമന്ത്രി; ദേശീയപാത റീച്ചുകളും ബിപിസിഎൽ പദ്ധതികളും നാടിന് സമർപ്പിച്ചു

വികസനക്കുതിപ്പുമായി പ്രധാനമന്ത്രി; ദേശീയപാത റീച്ചുകളും ബിപിസിഎൽ പദ്ധതികളും നാടിന് സമർപ്പിച്ചു

കൊച്ചിയിൽ നടന്ന ഔദ്യോഗിക ചടങ്ങിൽ വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദേശീയപാത 66-ന്റെ പ്രധാനപ്പെട്ട രണ്ട് റീച്ചുകളും ബിപിസിഎൽ നടപ്പിലാക്കിയ പുതിയ റെയിൽവേ പദ്ധതികളും അദ്ദേഹം നാടിന് സമർപ്പിച്ചു. ഒപ്പം, പാലക്കാട് – പൊള്ളാച്ചി പാതയിലെ പുതിയ ട്രെയിൻ സർവീസിന്റെ ഫ്ലാഗ് ഓഫ് കർമ്മവും പ്രധാനമന്ത്രി നിർവ്വഹിച്ചു.

വികസന പദ്ധതികളുടെ ഉദ്ഘാടനത്തിന് പിന്നാലെ, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള എൻഡിഎയുടെ പ്രചാരണ പരിപാടികൾക്കും പ്രധാനമന്ത്രി കൊച്ചിയിൽ ഔദ്യോഗികമായി തുടക്കമിട്ടു. അടിസ്ഥാന സൗകര്യ വികസനത്തിലും റെയിൽവേ ശൃംഖലയുടെ വിപുലീകരണത്തിലും കേന്ദ്രസർക്കാർ നൽകുന്ന മുൻഗണന അദ്ദേഹം തന്റെ പ്രസംഗത്തിൽ എടുത്തുപറഞ്ഞു.

The post വികസനക്കുതിപ്പുമായി പ്രധാനമന്ത്രി; ദേശീയപാത റീച്ചുകളും ബിപിസിഎൽ പദ്ധതികളും നാടിന് സമർപ്പിച്ചു appeared first on Express Kerala.

Spread the love
See also  എസ്.ഐയെ സ്‌കൂട്ടറിടിച്ച് വീഴ്ത്തി; പ്രതി പിടിയിൽ

New Report

Close