സ്വന്തമായി വാട്സാപ്പ് മീഡിയ ഗ്രൂപ്പ് തുടങ്ങി ജി. സുധാകരൻ; അമ്പലപ്പുഴയിൽ സ്വതന്ത്രനാകുമോ?

സ്വന്തമായി വാട്സാപ്പ് മീഡിയ ഗ്രൂപ്പ് തുടങ്ങി ജി. സുധാകരൻ; അമ്പലപ്പുഴയിൽ സ്വതന്ത്രനാകുമോ?

ലപ്പുഴയിൽ സിപിഎം രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കുന്ന നാടകീയമായ നീക്കങ്ങളുമായി ജി. സുധാകരൻ. പാർട്ടിയുമായി ഇടഞ്ഞുനിൽക്കുന്ന ജി. സുധാകരൻ സ്വന്തമായി വാട്സാപ്പ് മീഡിയ ഗ്രൂപ്പ് ആരംഭിച്ചു. അമ്പലപ്പുഴയിൽ അദ്ദേഹം സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ഈ നീക്കം.

പാർട്ടി അംഗത്വം പുതുക്കില്ലെന്ന് സുധാകരൻ ഫേസ്ബുക്കിലൂടെ വ്യക്തമാക്കിക്കഴിഞ്ഞു. ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ ഫോണിൽ വിളിച്ചപ്പോഴും അംഗത്വ ഫോറം പൂരിപ്പിച്ചു നൽകില്ലെന്ന ഉറച്ച നിലപാടിലായിരുന്നു അദ്ദേഹം. പാർട്ടിക്കുള്ളിൽ താൻ കടുത്ത അവഗണന നേരിടുകയാണെന്ന് അദ്ദേഹം തുറന്നടിസിച്ചിരുന്നു. സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ബ്രാഞ്ചിലേക്ക് തരംതാഴ്ത്തപ്പെട്ട ശേഷം ജില്ലാ സെക്രട്ടറി തിരിഞ്ഞുനോക്കിയില്ലെന്നും അടിയന്തരാവസ്ഥാ വാർഷിക പരിപാടിയിൽ പോലും തന്നെ ഒഴിവാക്കിയെന്നും അദ്ദേഹം ആരോപിക്കുന്നു. എം.വി. ഗോവിന്ദന്റെ പരാമർശങ്ങൾ തന്നെ വേദനിപ്പിച്ചുവെന്നും താൻ പരിഗണന അർഹിക്കുന്നില്ലെന്ന പ്രയോഗം ശരിയല്ലെന്നും സുധാകരൻ പറഞ്ഞു.

The post സ്വന്തമായി വാട്സാപ്പ് മീഡിയ ഗ്രൂപ്പ് തുടങ്ങി ജി. സുധാകരൻ; അമ്പലപ്പുഴയിൽ സ്വതന്ത്രനാകുമോ? appeared first on Express Kerala.

Spread the love
See also  ഹോർമുസ് പിടിച്ചെടുക്കുമെന്ന് ട്രംപ്, ഒരിറ്റു എണ്ണ വിടില്ലെന്ന് ഇറാൻ; എണ്ണവില കുതിക്കുന്നു

New Report

Close