സാങ്കേതികവിദ്യയും ഇന്റർനെറ്റ് നയങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പഠിക്കാനും അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കാനും വിദ്യാർത്ഥികൾക്ക് അവസരം. ഗൂഗിൾ പബ്ലിക് പോളിസി ഫെലോഷിപ്പ് 2026-ലേക്ക് അപേക്ഷകൾ ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് അമേരിക്കയിലെ വാഷിംഗ്ടൺ ഡി.സിയിലെ പ്രമുഖ തിങ്ക് ടാങ്കുകളിലും അഡ്വക്കസി ഗ്രൂപ്പുകളിലും പ്രവർത്തിക്കാൻ അവസരം ലഭിക്കും.
യോഗ്യതാ മാനദണ്ഡങ്ങൾ
അണ്ടർ ഗ്രാജ്വേറ്റ്, മാസ്റ്റേഴ്സ്, പിഎച്ച്ഡി തലത്തിലുള്ള വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. 2026 ഓഗസ്റ്റ് 30 വരെ വിദ്യാർത്ഥിയായി തുടരുന്നവരായിരിക്കണം. 2026 ജനുവരി 1-ന് മുൻപ് 18 വയസ്സ് പൂർത്തിയാകണം. അമേരിക്കയിൽ ജോലി ചെയ്യാൻ നിയമപരമായ അനുമതിയുള്ളവർക്കായിരിക്കും മുൻഗണന. മികച്ച ഗവേഷണ പാടവം, വിശകലന ശേഷി, ആശയവിനിമയ കഴിവ് എന്നിവ ഉണ്ടായിരിക്കണം.
Also Read: ഐഡിബിഐ ബാങ്കിൽ 1100 ഒഴിവുകൾ; ജൂനിയർ അസിസ്റ്റന്റ് മാനേജർ തസ്തികയിലേക്ക് മാർച്ച് 19 വരെ അപേക്ഷിക്കാം
അപേക്ഷാ രീതിയും ഗുണങ്ങളും
താൽപ്പര്യമുള്ളവർക്ക് പരമാവധി രണ്ട് ഹോസ്റ്റ് ഓർഗനൈസേഷനുകളിലേക്ക് അപേക്ഷിക്കാം. വാഷിംഗ്ടൺ ഡി.സിയിൽ നേരിട്ട് ചെന്ന് പ്രവർത്തിക്കുന്നതിനാണ് മുൻഗണന നൽകുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഗൂഗിൾ വിദഗ്ധരിൽ നിന്നുള്ള മെന്റർഷിപ്പും അന്താരാഷ്ട്ര തലത്തിലുള്ള നെറ്റ്‌വർക്കിംഗും ലഭിക്കും.
സ്റ്റൈപ്പൻഡ്: ഫുൾ ടൈം പ്രവർത്തിക്കുന്നവർക്ക് 12,000 ഡോളർ (ഏകദേശം 11.03 ലക്ഷം രൂപ) ലഭിക്കും. പാർട്ട് ടൈം ജോലിക്കാർക്ക് 6,000 ഡോളറാണ് പ്രതിഫലം.
അപേക്ഷിക്കാനുള്ള അവസാന തീയതി: 2026 ഏപ്രിൽ 9, ഉച്ചയ്ക്ക് 12:00
കാലയളവ്: 2026 ജൂൺ മുതൽ ഓഗസ്റ്റ് വരെ.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും ഗൂഗിളിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക: https://www.google.com/policyfellowship/usa/
The post ഗൂഗിളിനൊപ്പം പ്രവർത്തിക്കാം! 11 ലക്ഷം രൂപ സ്റ്റൈപ്പൻഡോടെ ‘പബ്ലിക് പോളിസി ഫെലോഷിപ്പ്’ appeared first on Express Kerala.



