
തിയറ്റർ റിലീസിന് രണ്ട് മാസത്തിന് ശേഷം അനുപമ പരമേശ്വരൻ കേന്ദ്രകഥാപാത്രമായ ‘ലോക്ക്ഡൗൺ’ ഒടിടി പ്ലാറ്റ്ഫോമിൽ എത്തി. ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. ജനുവരി 30-ന് തിയറ്ററുകളിൽ റിലീസ് ചെയ്ത ഈ വൈകാരിക ത്രില്ലർ ചിത്രം നവാഗതനായ എ.ആർ. ജീവയാണ് സംവിധാനം ചെയ്തിരിക്കുന്നത്.
പേര് സൂചിപ്പിക്കുന്നത് പോലെ ലോക്ക്ഡൗൺ കാലത്തെ ഭയം, അതിജീവനം, മാനസിക സംഘർഷങ്ങൾ എന്നിവയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അനുപമയുടെ പ്രകടനം ഇതിനോടകം തന്നെ പ്രശംസ നേടിയിട്ടുണ്ട്. പ്രമുഖ തമിഴ് ചലച്ചിത്ര നിർമ്മാണ കമ്പനിയായ ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
Also Read: അതവരുടെ സ്വകാര്യത, എന്തിനാണ് ഇത്ര വലിയ ചർച്ചയാക്കുന്നത്; വിജയ്-തൃഷ ഗോസിപ്പുകളിൽ ഖുശ്ബു
ചാർലി, നിരോഷ, ലിവിങ്സ്റ്റൺ, പ്രിയ വെങ്കട് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. എൻ.ആർ. രഘുനാഥൻ, സിദ്ധാർത്ഥ് വിപിൻ എന്നിവർ ചേർന്നാണ് സംഗീതം നിർവ്വഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് വി ജെ സാജു ജോസഫ്, കലാസംവിധാനം എ ജയകുമാര്‍., നൃത്തസംവിധാനം ഷെരീഫ്, ശ്രീ ഗിരീഷ്, സ്റ്റണ്ട് ഓം ശിവപ്രകാശ്, കോസ്റ്റ്യൂം ഡിസൈനര്‍ മീനാക്ഷി ശ്രീധരന്, കോസ്റ്റ്യൂംസ് എം രാമകൃഷ്ണന്, മേക്കപ്പ് പി എസ് ചന്ദ്രു, എസ്എഫ്എക്സ് അരുണ്‍ എം.
മലയാള ചിത്രം ‘പ്രേമ’ത്തിലൂടെ മേരിയായി അരങ്ങേറിയ അനുപമ പരമേശ്വരൻ ഇപ്പോൾ തമിഴ്, തെലുങ്ക് ഭാഷാചിത്രങ്ങളിലെ മുൻനിര നായികയാണ്. ‘ലോക്ക്ഡൗണി’ന് പുറമെ ‘ഡ്രാഗൺ’, ‘ബൈസൺ’ തുടങ്ങിയ ബിഗ് ബജറ്റ് ചിത്രങ്ങളും അനുപമയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.
The post ‘ലോക്ക്ഡൗൺ’ ഇനി വീട്ടിലിരുന്ന് കാണാം! അനുപമ പരമേശ്വരൻ ചിത്രം ഒടിടിയിലെത്തി appeared first on Express Kerala.



