ധാക്കയിൽ പാക് തകർച്ച; നഹീദ് റാണയുടെ അഞ്ച് വിക്കറ്റ് പ്രകടനത്തിൽ പാകിസ്ഥാൻ 114-ന് പുറത്ത്

ധാക്കയിൽ പാക് തകർച്ച; നഹീദ് റാണയുടെ അഞ്ച് വിക്കറ്റ് പ്രകടനത്തിൽ പാകിസ്ഥാൻ 114-ന് പുറത്ത്

ധാക്കയിൽ നടക്കുന്ന ആദ്യ ഏകദിന മത്സരത്തിൽ ബംഗ്ലാദേശ് ബൗളർമാർക്ക് മുന്നിൽ പാകിസ്ഥാൻ തകർന്നടിഞ്ഞു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാൻ കേവലം 30.4 ഓവറിൽ 114 റൺസിന് എല്ലാവരും പുറത്തായി. അഞ്ച് വിക്കറ്റുകൾ പിഴുത പേസർ നഹീദ് റാണയാണ് പാകിസ്ഥാൻ നിരയുടെ നട്ടെല്ലൊടിച്ചത്. മോശം ഫോമിനെ തുടർന്ന് ബാബർ അസമിനെ ഒഴിവാക്കി എത്തിയ പാക് നിരയിൽ 37 റൺസെടുത്ത ഫഹീം അഷ്റഫ് മാത്രമാണ് അൽപ്പമെങ്കിലും പൊരുതി നിന്നത്. അരങ്ങേറ്റ താരം സാഹിബ്സാദ ഫർഹാൻ 27 റൺസ് നേടി പുറത്തായി.

മികച്ച തുടക്കമാണ് പാകിസ്ഥാന് ലഭിച്ചത്. ഒന്നാം വിക്കറ്റിൽ ഫർഹാൻ – മാസ് സദാഖത് സഖ്യം 41 റൺസ് ചേർത്തെങ്കിലും പത്താം ഓവറിൽ ഫർഹാൻ പുറത്തായതോടെ തകർച്ച തുടങ്ങി. നഹീദ് റാണയുടെ ആഞ്ഞടിക്കലിൽ സദാഖത് (18), ഷാമിൽ ഹുസൈൻ (4), മുഹമ്മദ് റിസ്വാൻ (1), സൽമാൻ അഗ (5) എന്നിവർ തുടർച്ചയായി കൂടാരം കയറി. ഇതോടെ 17.5 ഓവറിൽ അഞ്ചിന് 69 എന്ന നിലയിലേക്ക് പാകിസ്ഥാൻ കൂപ്പുകുത്തി. നഹീദ് റാണയ്ക്ക് പുറമെ മെഹ്ദി ഹസൻ മിറാസ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി മധ്യനിരയുടെ തകർച്ച പൂർത്തിയാക്കി.

See also  പ്രധാനമന്ത്രി ഇന്ന് കൊച്ചിയിൽ; എൻ.എച്ച് 66 റീച്ചുകളടക്കം 10,800 കോടിയുടെ പദ്ധതികൾ സമർപ്പിക്കും

Also Read; കിരീടം തലയിൽ, യാത്ര അപ്പർ ബർത്തിൽ! വിമാനം കിട്ടാതെ വന്നപ്പോൾ ട്രെയിനിൽ വീട്ടിലെത്തി ശിവം ദുബെ

ഹുസൈൻ താലാത് (4), അബ്ദുൾ സമദ് (0), ഷഹീൻ അഫ്രീദി (0) എന്നിവരെ മിറാസ് പുറത്താക്കിയതോടെ പാകിസ്ഥാൻ 82 റൺസിന് ഒമ്പത് വിക്കറ്റ് എന്ന അതീവ ഗുരുതരമായ അവസ്ഥയിലായി. അവസാന വിക്കറ്റിൽ അബ്രാർ അഹമ്മദിനെ സാക്ഷിയാക്കി ഫഹീം അഷ്റഫ് നടത്തിയ രക്ഷാപ്രവർത്തനമാണ് സ്കോർ നൂറ് കടത്തിയത്. ഇരുവരും ചേർന്ന് 32 റൺസ് കൂട്ടിച്ചേർത്തു. ഒടുവിൽ മുസ്തഫിസുർ റഹ്മാൻ അഷ്റഫിനെ പുറത്താക്കിയതോടെ പാകിസ്ഥാന്റെ ഇന്നിങ്സ് അവസാനിച്ചു. ബംഗ്ലാദേശിന് ജയിക്കാൻ 115 റൺസ് മാത്രം മതി.

The post ധാക്കയിൽ പാക് തകർച്ച; നഹീദ് റാണയുടെ അഞ്ച് വിക്കറ്റ് പ്രകടനത്തിൽ പാകിസ്ഥാൻ 114-ന് പുറത്ത് appeared first on Express Kerala.

Spread the love

New Report

Close