
കടകംപള്ളി സുരേന്ദ്രനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഉണ്ണിക്കൃഷ്ണൻ പോറ്റി ഡിജിപിക്ക് പരാതി നൽകി. തന്നെ ഭൂമി തട്ടിപ്പ് കേസിൽ കുടുക്കാൻ കടകംപള്ളി ഗൂഢാലോചന നടത്തിയെന്നാണ് പ്രധാന ആരോപണം. കഴക്കൂട്ടം സ്വദേശിയായ പ്രതിഭയെക്കൊണ്ട് തനിക്കെതിരെ പരാതി നൽകിപ്പിച്ചത് കടകംപള്ളിയാണെന്നും, സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന ഇവരെ സഹായിക്കാൻ കടകംപള്ളി തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്നുമാണ് പോറ്റിയുടെ വെളിപ്പെടുത്തൽ.
വിവാദങ്ങൾ വഴിതിരിച്ചുവിടാനും തന്നെയൊരു കേസിൽ കുരുക്കാനുമാണ് ഇത്തരം നീക്കങ്ങൾ നടക്കുന്നത്. താൻ ഭൂമി നിയമപരമായി വിലകൊടുത്തു വാങ്ങിയതാണെന്നും പോറ്റി പരാതിയിൽ വ്യക്തമാക്കുന്നു.
The post കടകംപള്ളി സുരേന്ദ്രനെതിരെ ഡിജിപിക്ക് പരാതി നൽകി ഉണ്ണിക്കൃഷ്ണൻ പോറ്റി appeared first on Express Kerala.



