മോദി ഒരു യോഗി, രാജ്യത്തെ കാണുന്നത് അമ്മയെപ്പോലെ; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ

മോദി ഒരു യോഗി, രാജ്യത്തെ കാണുന്നത് അമ്മയെപ്പോലെ; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അദ്ദേഹത്തിന്റെ ഭരണത്തെയും പ്രശംസിച്ച് നടൻ മോഹൻലാൽ. മോദി മികച്ച ഭരണാധികാരിയും പ്രചോദിപ്പിക്കുന്ന നേതാവുമാണെന്ന് മോഹൻലാൽ അഭിപ്രായപ്പെട്ടു. കേന്ദ്ര സർക്കാരിന്റെ പ്രത്യേക പോഡ്കാസ്റ്റിലാണ് പ്രധാനമന്ത്രിയുമായുള്ള വ്യക്തിപരമായ അനുഭവങ്ങളും അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളെക്കുറിച്ചും ലാൽ തുറന്നുപറഞ്ഞത്.

പ്രധാനമന്ത്രി രാജ്യത്തെ ഒരു അമ്മയെപ്പോലെയാണ് കാണുന്നതെന്നും അദ്ദേഹമൊരു യോഗിയാണെന്നും മോഹൻലാൽ പറഞ്ഞു. “മോദിജിയുടെ വാക്കുകളിൽ കരുത്തും വ്യക്തതയുമുണ്ട്. കലാകാരന്മാരോടുള്ള അദ്ദേഹത്തിന്റെ പ്രത്യേക കരുതൽ ഞാൻ അനുഭവിച്ചറിഞ്ഞിട്ടുള്ളതാണ്. അദ്ദേഹത്തിന്റെ അടുത്ത് നിൽക്കുമ്പോൾ ആ സ്നേഹം നമുക്ക് തിരിച്ചറിയാൻ സാധിക്കും. വാക്കുകളിൽ ഒതുക്കാവുന്ന ഒരു വ്യക്തിത്വമല്ല അദ്ദേഹത്തിന്റേത്,” മോഹൻലാൽ വിശദീകരിച്ചു.

Also Read:‘കത്തനാർ’ക്കായി ഉപേക്ഷിച്ചത് 11 സിനിമകൾ; 4 വർഷത്തെ കഠിനാധ്വാനത്തെക്കുറിച്ച് ജയസൂര്യ

രാജ്യത്തോടുള്ള പ്രധാനമന്ത്രിയുടെ സമർപ്പണ മനോഭാവം ഏവർക്കും മാതൃകയാണെന്നും ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിൽ രാജ്യം പുലർത്തുന്ന നേതൃപാടവം കണ്ടുപഠിക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി പിണറായി വിജയനുമായി മോഹൻലാൽ നടത്തിയ അഭിമുഖം വലിയ ചർച്ചയായതിന് പിന്നാലെയാണ് പ്രധാനമന്ത്രിയെ പുകഴ്ത്തിക്കൊണ്ടുള്ള ലാലിന്റെ പോഡ്കാസ്റ്റ് പുറത്തുവരുന്നത് എന്നത് ശ്രദ്ധേയമാണ്.

See also  ഗൂഢാലോചനയല്ല, ഇത് ആധിപത്യം! ഇന്ത്യയുടെ ലോകകപ്പ് വിജയത്തിൽ പാക് ക്രിക്കറ്റ് ലോകം രണ്ടായി പിളരുന്നു

The post മോദി ഒരു യോഗി, രാജ്യത്തെ കാണുന്നത് അമ്മയെപ്പോലെ; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ appeared first on Express Kerala.

Spread the love

New Report

Close