‘കുട്ടിക്കാലത്ത് ഞാൻ ഇരയായിട്ടുണ്ട്, ആ ഭയം ഇപ്പോഴുമുണ്ട്’; മനസ്സുതുറന്ന് ടിനി ടോം

‘കുട്ടിക്കാലത്ത് ഞാൻ ഇരയായിട്ടുണ്ട്, ആ ഭയം ഇപ്പോഴുമുണ്ട്’; മനസ്സുതുറന്ന് ടിനി ടോം

മിമിക്രിയിലൂടെയും സിനിമയിലൂടെയും മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരനായ ടിനി ടോം തന്റെ കുട്ടിക്കാലത്തും കരിയറിന്റെ തുടക്കത്തിലും നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ തുറന്നുപറയുന്നു. നിയോ പ്രൈം എന്റർടൈൻമെന്റിന് നൽകിയ അഭിമുഖത്തിലാണ് താൻ നേരിട്ട ലൈംഗികാതിക്രമങ്ങളെക്കുറിച്ചും അത് തന്നിലുണ്ടാക്കിയ ആഘാതത്തെക്കുറിച്ചും താരം മനസ്സുതുറന്നത്.

കുട്ടിക്കാലത്ത് താനൊരു അതിക്രമത്തിന് ഇരയായിട്ടുണ്ടെന്നും അതിന്റെ ഭയം ഇപ്പോഴും വിട്ടുമാറിയിട്ടില്ലെന്നും ടിനി പറഞ്ഞു. ആറാം ക്ലാസിൽ പഠിക്കുന്ന സമയത്ത് സ്കൂളിലേക്ക് നടന്നുപോകുമ്പോൾ മറ്റൊരു ആൺകുട്ടി തന്നെ ചുംബിക്കാൻ ശ്രമിച്ചു. നല്ല വണ്ണമുള്ള കുട്ടിയായിരുന്നു അന്ന് താനെന്നും പെട്ടെന്നുണ്ടായ ആ സംഭവത്തിൽ ശരീരം വിറച്ചുപോയെന്നും അദ്ദേഹം ഓർക്കുന്നു. വീട്ടിൽ പറയാൻ പോലും കഴിയാത്ത വിധം അന്ന് അനുഭവിച്ച മാനസിക വിഷമം മൂലമാണ് സ്ത്രീകൾ ഇത്തരം സാഹചര്യങ്ങളിൽ നേരിടുന്ന ഭയത്തെ തനിക്ക് മനസ്സിലാക്കാൻ സാധിക്കുന്നതെന്നും ടിനി ടോം വ്യക്തമാക്കി.

Also Read:മോദി ഒരു യോഗി, രാജ്യത്തെ കാണുന്നത് അമ്മയെപ്പോലെ; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ

പിന്നീട് മിമിക്രി രംഗത്ത് സജീവമായ കാലത്തുണ്ടായ മറ്റൊരു സംഭവവും അദ്ദേഹം പങ്കുവെച്ചു. കോട്ടയം നസീറിന്റെ ‘ഡിസ്കവറി’ ട്രൂപ്പിൽ പ്രവർത്തിക്കുന്ന സമയം, രാത്രി ട്രെയിൻ കാത്ത് റെയിൽവേ സ്റ്റേഷനിൽ കിടന്നുറങ്ങുമ്പോൾ ഒരാൾ വന്ന് കാലിൽ സ്പർശിച്ച് മോശമായി പെരുമാറാൻ ശ്രമിച്ചു. കുട്ടിക്കാലത്തെ ആ പഴയ ട്രോമ അന്ന് പെട്ടെന്ന് മനസ്സിലേക്ക് വന്നുവെന്നും ഒന്നും ആലോചിക്കാതെ അയാളുടെ നെഞ്ചത്തടിച്ച് ഒരു ചവിട്ട് കൊടുത്തുവെന്നും ടിനി പറഞ്ഞു. പ്രതികരണത്തിന് പിന്നാലെ അയാൾ അവിടെ നിന്ന് ഒന്നും മിണ്ടാതെ എഴുന്നേറ്റ് പോയതായും താരം ഓർത്തെടുത്തു.

The post ‘കുട്ടിക്കാലത്ത് ഞാൻ ഇരയായിട്ടുണ്ട്, ആ ഭയം ഇപ്പോഴുമുണ്ട്’; മനസ്സുതുറന്ന് ടിനി ടോം appeared first on Express Kerala.

Spread the love
See also  വ്യാപാര യുദ്ധം മുറുകുന്നു; 16 രാജ്യങ്ങൾക്കെതിരെ സെക്ഷൻ 301 പ്രയോഗിച്ച് അമേരിക്ക, ഇന്ത്യയ്ക്കും കനത്ത പ്രഹരം

New Report

Close